കൃഷി പഠിക്കാന്‍ കഞ്ഞിക്കുഴിക്കാര്‍ വിളിക്കുന്നു. ഒന്നരമാസം കൊണ്ട് നല്ലജൈവ കര്‍ഷകനാകാം. ക്ലാസ്സുകള്‍ ഞായറാഴ്ച സായാഹ്നങ്ങളില്‍ മാത്രം.കഞ്ഞിക്കുഴിയിലെ കാര്‍ഷിക ഓപ്പണ്‍ സ്കൂളിന്റെതാണ് വ്യത്യസ്തമായകാര്ഷിക പഠന പദ്ധതി. ഇവിടെ അധ്യാപകരായി വരുന്നത് തനി നാടന്‍ കര്‍ഷകര്‍ .ഇവരുടെ കൃഷിയിടമാണ് പഠന സ്ഥലം. ജൈവ കൃഷിക്ക് പേരുകേട്ട നാടാണ് കഞ്ഞിക്കുഴി. ചൊരിമണലിലാണ് ഇവിടത്തെ കര്‍ഷകര്‍ ഹരിത ശോഭ രചിക്കുന്നത്.
ഇവിടത്തെ കാര്‍ഷിക വിജയത്തിന്റെ രഹസ്യങ്ങള്‍ പഠിക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെത്താറുണ്ട്. ഇത്തരക്കാരെ സഹായിക്കാന്കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ സംരംഭമാണ് കഞ്ഞിക്കുഴികാര്ഷിക ഓപ്പണ്‍ സകൂള്‍. കേവലം പ്രാഥമിക വിദ്യാഭ്യാസമുള്ള കര്‍ഷകര്‍അവരുടെ കാര്‍ഷിക അനുഭവങ്ങളാണ് പഠിതാക്കളിലേക്ക് പകരുന്നത്. മണ്‍വെട്ടിപിടിച്ച് തടം കോരല്‍, വിത്ത് നടീല്‍, ജൈവ വളങ്ങള്തയ്യാറാക്കല്, കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, പന്തല്‍ നിര്‍മ്മാണംതുടങ്ങി കൃഷിക്ക് വേണ്ട എല്ലാ വിവരങ്ങളും ഇവര്പഠിപ്പിക്കുന്നു. ജി.ഉദയപ്പന്‍, ആനന്ദന് അഞ്ചാംതറ, കെ.പി.ശുഭകേശന്,പി.കെ.ശശി, ജി.മണിയന്, സി.പുഷ്പജന്‍, ടി.വി. വിക്രമന്‍നായര്‍ എന്നിവരാണ് അധ്യാപകര്‍.
കഞ്ഞിക്കുഴിയിലെ കൃഷി തോട്ടങ്ങളില്‍ ഞായറാഴ്ചകളില്നടക്കുന്ന കൃഷി ക്ലാസ്സ് ഒന്നര മാസത്തേക്കാണുള്ളത്. കൃഷി പഠിക്കാന്‍ വേണ്ടത് കേവലം 18മണിക്കൂര്‍ മാത്രം. കഴിഞ്ഞ ചിങ്ങ പിറവിക്കാണ് ആദ്യബാച്ചിന്റെ പഠനം തുടങ്ങിയത്. ഇപ്പോള്‍ മൂന്നാം ബാച്ചിന്റെ പഠനംപൂര്‍ത്തിയായി. വിവിധ ജില്ലകളില്‍നിന്ന് സത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പഠിതാക്കളായി എത്തുന്നുണ്ട്. ഇതില്‍ ഉന്നതവിദ്യാഭ്യാസമുളളവരും, ബിസിനസ്സുകാരും, സര്‍ക്കാര്‍ ജീവനക്കാരും, സ്കൂള്‍കോളേജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. 300 രൂപയാണ് ഫീസ്. കാര്‍ഷികസര്‍വ്വകലാശാല മുന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ ആര്.ആര്. നായരാണ് പ്രിന്‍സിപ്പല്‍ പദവി വഹിക്കുന്നത്.
കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റായ അഡ്വഎം. സന്തോഷ്കുമാറിന്റെ ആശയമായിരുന്നു കാര്‍ഷിക സ്കൂള്‍. പഠനം പൂര്ത്തികുന്നവര്ക്ക്കഞ്ഞിക്കുഴി ബാങ്ക് സര്‍ട്ടിഫിക്കേറ്റുകളും നല്‍കും. അനൗപചാരിക കാര്‍ഷിക വിദ്യാഭ്യാസപരിപാടിക്ക് സര്‍ക്കാറിന്റെ അംഗീകാരം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ്ഭരണ സമതി. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ : 9400449296, 9447463668.
പ്രതികരിക്കാൻ ഇവിടെ എഴുതുക: