മലപ്പുറം: ജില്ലാ ആശുപത്രികളില്‍ പനി പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാപഞ്ചായത്തില്‍ ചേര്‍ന്ന ആശുപത്രി സൂപ്രണ്ടുമാരുടെ യോഗത്തില്‍ തീരുമാനം.
ജില്ലാപഞ്ചായത്തിന് കീഴിലുള്ള തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ പകല്‍ സമയതും പനി ബാധിതര്‍ക്ക് ചികിത്സ നല്‍കും.
രോഗികളുടെ തിരക്ക് കാരണം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കുവാന്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗപ്പെടുത്തും. അധിക ഡോക്ടര്‍മാരുടെ സേവനം കരാര്‍ അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്തും മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാക്കും.
കൊതുക് വലയുടെ സംരക്ഷണം പനി ബാധിച്ചവര്‍ക്ക് നല്‍കും. ജില്ലാപഞ്ചായത്തിന് മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന് ലഭിച്ച പുരസ്കാര തുക പനി ബാധിച്ചവരുടെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി വേണ്ടി മൂന്ന് ജില്ലാ ആശുപത്രികളില്‍ ചിലവഴിക്കും. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പനി പിടിപെടാതിരിക്കുന്നതിനുള്ള പ്രതിരോധ മരുന്ന് ആവശ്യക്കാര്‍ക്കെല്ലാം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: