ഒറ്റപ്പാലം : ലക്കിടി പഞ്ചായത്ത് മുളഞ്ഞൂര്‍ മേഖലയില്‍ കുടിവെളള പൈപ്പ് ലൈന്‍ പൊട്ടിവെള്ളം പാഴാവുന്നു.
ഏകദേശം ഒരു മാസത്തോളമായിട്ടും പഞ്ചായത്തില്‍ നിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. ജലനിധിയുടെ എസ്എല്‍സി.കമ്മിറ്റിയാണു പഞ്ചായത്തിലെ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത്.
എന്നാല്‍ ഈ കാലയളവിനുള്ളില്‍ പണി ചെയ്ത വകയില്‍ ലക്കടി പമ്പ് ഹൗസിലെ മോട്ടോര്‍ റിപ്പയര്‍ അടക്കം നാലു ലക്ഷത്തിനു മുകളില്‍ തുക പഞ്ചായത്തു എസ്എല്‍സി കമ്മിറ്റിക്കു നല്‍കാനുണ്ട്.
ഈ തുക പഞ്ചായത്തു നല്കാത്തതിനാല് മെയിന്റനന്‍സ് വര്‍ക്കില്‍ നിന്നും പിന്മാറുമെന്നു പറഞ്ഞ് രേഖാമൂലം എസ്എല്‍സി കമ്മിറ്റി പഞ്ചായത്തിനു കത്തു നല്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കുടിവെള്ളം പാഴാവുന്നുണ്ട്.
ഇതിനു പഞ്ചായത്തില്‍ നിന്നും ഉടന്നടപടിയുണ്ടായില്ലെങ്കില് ബിജെപി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: