പട്ടാമ്പി: സ്ത്രീകളെ വ്യാജ പേരുകളില്‍ പരിചയപ്പെട്ട് പീഡനം നടത്തിയ കേസില്‍ കുഴല്‍മന്ദം സ്വദേശി കളത്തില്‍ മുഹമ്മദ് നസീറിനെ (40) പട്ടാമ്പി സിഐ പി.എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
ആദര്‍ശ്, ബാബുരാജ് തുടങ്ങിയ വിവിധ പേരുകളിലാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെട്ടിരുന്നത്. ഷിപ്പില്‍ ക്യാപ്റ്റന്‍ ആണെന്നും കോടീശ്വരനാണെന്നും ഇയാള്‍ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതിനായി ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ തനിക്കു വന്‍ സ്വാധീനം ഉണ്ടെന്നും നിരവധി കാര്യങ്ങള്‍ നടത്തി തരാമെന്നും പല സ്ത്രീകളെയും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
സാമ്പത്തിക ഭദ്രതയുള്ള വീടുകളിലെ വിദ്യാസമ്പന്നരായ യുവതികളാണ് തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. രാജകുടുംബാംഗം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ചിലയിടത്ത് വിവാഹാഭ്യര്‍ത്ഥനയും നടത്തിയിരുന്ന ഇയാളെ തന്ത്രപരമായാണ് നൂറണിയില്‍ വെച്ച് പിടികൂടിയത്. കൂടുതല്‍ പേര് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പട്ടാമ്പി സിഐ പി എസ് സുരേഷ്, എസ്ഐമാരായ കൃഷ്ണന്‍കുട്ടി, സത്യന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസ് ദുര്‍ബലപ്പെടുത്താന്‍ ഉന്നതതല സമ്മര്‍ദ്ദമെന്ന് സൂചന. കേസിന്റെ വിശദാംശങ്ങള്‍ നല്കാന് പോലീസ് തയ്യാറായില്ല. വ്യാഴാഴ്ച വൈകുന്നേരം പ്രതിയുടെ ഭാര്യ പട്ടാമ്പി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് വിശദാംശങ്ങള്‍ നല്കുന്നതില് നിന്നും സി.ഐ പിന്മാറിയത്. എത്ര പെണ്‍കുട്ടികളെ വലയിലാക്കിയെന്നൊ ലൈംഗിക ചൂഷണം നടത്തിയെന്നൊ പോലീസ് വ്യക്തമാക്കുന്നില്ല. പതിനാറോളം പെണ്‍കുട്ടികള്‍ ഇയാളുടെ വലയിലകപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയോടും പോലീസ് പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: