ദേലംപാടി: ദേലംപാടി പഞ്ചായത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളത്തൂര് പാലം വീണ്ടുമൊരു ദുരന്തത്തിനായി കാത്തിരിപ്പിലാണ്. സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ചുവെങ്കിലും തുടര്‍ നടപടികള്‍ നിയമ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി നിശ്ചലമായിരിക്കുകയാണ്. ദേലംപാടി പഞ്ചായത്തിലെ മയ്യള, ദേലംപാടി, ഊജംപാടി തുടങ്ങിയ പ്രദേശത്തേക്കും, കര്‍ണാടകയുടെ ഭാഗമായ ഈശ്വരമംഗലം, പുത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്കും നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ പാലത്തിലൂടെ കടന്നു പോകുന്നത്.
രണ്ട് വര്‍ഷം മുമ്പ് ഒരു മഴക്കാലത്ത് പോലീസ് ഉദ്യോഗസ്ഥന് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടതോടെ ഭീതിയോട് കൂടിയാണ് മഴക്കാലം തുടങ്ങിയതോടെ കൈവരയില്ലാത്ത പാലത്തിനു മുകളിലൂടെ നാട്ടുകാര്‍ കടന്നു പോകുന്നത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി എന്ത് നിയമ തടസ്സമുണ്ടെങ്കിലും സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: