കാസര്‍കോട്: ഒരു ഏക്കര്‍ സ്ഥലത്തിന് പട്ടയത്തിന്റെ രേഖകള്‍ ശരിയാക്കിതരമെന്നാവശ്യപ്പെട്ട് കാസര്‍കോട് താലൂക്ക് ഓഫീസില്‍ യുവാവ് ആത്മഹത്യാ ഭീഷണി.ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഇസ്മാഈല്‍ (35) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
അഞ്ചു മണിക്ക് മുമ്പായി തന്റെ രേഖ ശരിയാക്കി തന്നില്ലെങ്കില്‍ താലൂക്ക് ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു യുവാവ് ഭീഷണി. താലൂക്ക് ഓഫീസ് അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും ടൗണ്‍ എസ്ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയുമായിരുന്നു.
സ്റ്റേഷനിലെത്തിയ യുവാവിനെ തലകറക്കമാണെന്ന് പറഞ്ഞതിനാല്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: