പരപ്പനങ്ങാടി: പൂരപ്പുഴ കടലില്‍ ചേരുന്ന കെട്ടുങ്ങല്‍ അഴിമുഖം ഭാഗത്തിന്റെ വടക്കുഭാഗം മണല്‍തിട്ട മുറിഞ്ഞത് പ്രദേശവാസികളില്‍ ഭീതി പടര്‍ത്തി.
കാലവര്‍ഷങ്ങളില്‍ മണല്‍തിട്ട മുറിയുന്ന ഭാഗത്ത് കൂടിയാണ് കടല്‍ കരക്കുകയറുന്നത്. സാധാരണ മുന്‍ വര്‍ഷങ്ങളില്‍ അഴിമുഖത്തിന്റെ നടുഭാഗത്താണ് മണല്‍ത്തിട്ട മുറിഞ്ഞിരുന്നത്. സ്ഥാനം തെറ്റി മണല്‍തിട്ട മുറിഞ്ഞാല്‍ കര കടലെടുക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
പുതിയതായി നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടുങ്ങല്‍ ഒട്ടുംപുറം പാലത്തിന്റെ സുരക്ഷയും ആശങ്കയിലാണ്. പാര്‍ശ്വഭിത്തി ബലപ്പെടുത്താത്തതിനാല്‍ പാലത്തിന്റെ അപ്രോച്ച് റോഡിനെയും കടല്‍ക്ഷോഭം ഗുരുതരമായി ബാധിക്കും.
തീരത്ത് കടല്‍ഭിത്തിയില്ലാത്തതിനാല്‍ കാല് കയറിയാല്‍ തെങ്ങിന് തോപ്പുകളും വീടുകളും നാമാവശേഷമാകും എന്ന ഭീതിയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: