കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ അരയി പാലക്കാല് വട്ടത്തോട് പ്രദേശത്ത് വീടുകളില്‍ ഇടിമിന്നലേറ്റ് വന്‍ നാശം സംഭവിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിലെ 20ാം വാര്‍ഡ് കെ.പി.അച്ചുതന്റേയും, പി.കര്ത്തമ്പുവിന്റേയും വീടുകളാണ് തകര്‍ന്നത്. അച്ചുതന്റെ വീടിന്റെ ചുമരും വൈദ്യുതി ഉപകരണങ്ങള്‍ക്കും തെങ്ങിനും നാശം സംഭവിച്ചു. കര്‍ത്തമ്പുവിന്റെ വീടിന്റെ മേല്‍ക്കൂരയും ചുമരും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി 11.30നാണ് സംഭവം നടന്നത്.
കനത്ത മഴയില്‍ കിണര്‍ താഴ്ന്നതു ചിത്താരി നിവാസികളെ ഭീതിയിവാഴ്ത്തി. ചിത്താരിയിലെ സി.പി.സുബൈറിന്റെ വീട്ടുപറമ്പിലെ കിണറാണ് കഴിഞ്ഞദിവസം പെയ്ത മഴയില്‍ താഴ്ന്നത്.
ഉച്ചയ്ക്കായിരുന്നു സംഭവം. കല്ല് കെട്ടിയ കിണര്‍ പൂര്‍ണമായും ഭൂമിയിലേക്ക് താഴ്ന്നിറങ്ങി. കിണര്‍ താഴ്ന്ന് വലിയൊരു കുഴി രൂപപ്പെടുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ കിണര്‍ താഴുന്നതായാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീടിന്റെ ഭാഗത്തേക്ക് ഗര്‍ത്തം രൂപപ്പെടും മുമ്പ് മണ്ണെത്തിച്ച് കുഴി നികത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: