പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനി നിവാസികള്‍ക്കെതിരെ ജനപ്രതിനിധികളും, പഞ്ചായത്ത് ഭരണസമിതിയും നടപ്പിലാക്കുന്ന രാഷ്ട്രീയ അയിത്തം അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
മുതലമട പഞ്ചായത്ത് പടിക്കല്‍ നടന്ന ധര്‍ണ ആര്‍എസ്എസ് തമിഴ്നാട് പ്രാന്ത പ്രചാരക് ആര്.വി.എസ്.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.പത്തുകുടി സമുദായം സംസ്ഥാന പ്രസിഡന്റ് ജി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.ജാതിയില്ല വിളംബരത്തിന്റെ വാര്‍ഷികം നടത്തി ജാതീയതക്കെതിരെ പ്രഖ്യാപനം നടത്തുന്ന മാര്‍ക്സിസ്റ്റ് ഭരണം കയ്യാളുന്ന പഞ്ചായത്ത് അധികാരികള്‍ ജാതി അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ശശികലടീച്ചര്‍ പറഞ്ഞു.
കോളനി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.ഹിന്ദുഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു,ഹിന്ദു മുന്നണി തമിഴ്നാട് സംസ്ഥാന സെക്രട്ടറി സി.എം.അണ്ണാദുരൈ,കെപിഎംഎസ് ജില്ലാ സെക്രട്ടറി ആറുച്ചാമി,എസ്ഇ/എസ്ടി ഫെഡറേഷന് പ്രസിഡന്റ് വിജയന് അമ്പലക്കാട്ട്, വിപിഎംഎസ് സംസ്ഥാന സമിതിയംഗം സുന്ദരരാജന്,കേരള വിശ്യകര്മ്മസഭ ജില്ലാ പ്രസിഡന്റ് ചന്ദ്രന് പിരിയാരി,വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് സേതു സെങ്കാളിയപ്പന്,
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന്,ജില്ലാ നേതാക്കളായ പി.എന്‍.ശ്രീരാമന്,പ്രഭാകരന് വണ്ടാഴി,പ്രബാകരന്‍ മാങ്കാവ്, വാര്‍ഡ് മെമ്പര്‍ സുരേന്ദ്രന്,ചിറ്റൂര്‍ താലൂക്ക് കമ്മിറ്റിപ്രസിഡന്റ് കെ.സുബ്രഹ്മണ്യന്,സജീവന് മുതലമട, പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: