പാലക്കാട് : അടിയന്താരാവസ്ഥയുടെ കിരാത നാളുകളില്‍ രാജ്യത്തിന്റെ മോചനത്തിനായി അനവരതം പോരാടിയ ജില്ലയിലെ നൂറോളംപേര്‍ ഇന്നലെ ഒത്തുചേര്‍ന്നു.
രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്ന പോരാട്ടത്തില്‍ പങ്കെടുത്ത് ജനാധിപത്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും വേണ്ടി മാസങ്ങളോളം ജയിലുകളില്‍ തടവുപുള്ളികളായി ജീവിതം തള്ളിനീക്കിയ അന്നത്തെ യുവരക്തങ്ങളാണ് അറുപതുകളും-എഴുപതുകളും പിന്നിട്ടിട്ടും തങ്ങളില്‍ ഇന്നും അന്നത്തെ പോരാട്ട വീര്യം ഒളിമങ്ങിയിട്ടില്ലെന്ന് തെളിയിച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ എല്ലാവര്ക്കും വിവിധ തരത്തിലുള്ള അനുഭവങ്ങളും ഓര്‍മകളും പങ്കുവെക്കാനുണ്ടായിരുന്നു. പലരും ഇന്ന് സജീവ സംഘടനാ പ്രവര്‍ത്തനത്തില്‍ ഇല്ലെങ്കിലും സംഘം വെട്ടിതെളിച്ച പാതയിലൂടെയാണ് ഇന്നും മുന്നോട്ടുപോകുന്നത്.
അധികാരത്തിന്റെ അപ്പകഷ്ണത്തിന് പിന്നില്‍ പോകാതെ സംഘടന മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ അന്നും ഇന്നും ഉറച്ച് വിശ്വസിക്കുന്നു. ചിലര്‍ സര്‍ക്കാര്‍ സര്‍വീസുകളിലും സ്വകാര്യമേഖലകളിലും മറ്റുചിലര്‍ കച്ചവടം മറ്റു വ്യവസായം എന്നിവയിലും വ്യാപൃതരായി സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ ഇപ്പോള്‍ മറ്റു സംഘടനകളില്‍ സജീവമാണ്. അടിയന്തരാവസ്ഥ സമരസേനാനികളെ സ്വാതന്ത്ര്യസമര സേനാനികളായി പ്രഖ്യാപിച്ച് പെന്ഷന് നല്‍കുക, നിത്യരോഗികളായവര്‍ക്ക് വൈദ്യസഹായം നല്‍കുക, അടിയന്തരാവസ്ഥയുടെ ഐതിഹാസിക സമരം പുതുതലമുറക്ക് പകര്ന്നുനല്കുവാന് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് അസോസിയേഷന് ഓഫ് ദ എമര്‍ജന്‍സീസ് വിക്ടിംസ് സംഘടന ഉയര്‍ത്തുന്നത്.
ഒ.രാജഗോപാല്‍ എംഎല്‍എ,വി.കെ.സോമസുന്ദരന്‍ എന്നിവര്‍ അടിയന്തരാവസ്ഥയുടെ അനുഭവങ്ങള്‍ വിവരിച്ചു ഡോ.വി.ബാലകൃഷ്ണപണിക്കര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീളാശശിധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി.ശശികലടീച്ചര്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയും അടിയന്തരാവസ്ഥയിലെ ധീരപോരാളിയുമായ രാധബാലകൃഷ്ണന്റെ മകള്‍ അഡ്വ.നിവേദിത, വി.കെ.അപ്പുകുട്ടി, എം.മോഹന്‍ദാസ്, പി.എന്‍.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: