കൂറ്റനാട്: വരണ്ടു കിടന്നിരുന്ന നിളയിലേക്ക് ആശ്വാസമായി തിരുവാതിര ഞാറ്റുവേല മഴ.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയാണ് നിളയിലെ ജലനിരപ്പ് ഉയര്‍ത്തിയത്.വെളളിയാങ്കല്ല് തടയണ പ്രദേശത്ത് ജലനിരപ്പും ഉയര്‍ന്നതോടെ രണ്ട് ഷെട്ടറുകള്‍ കുറച്ച് ഉയര്‍ത്തി.
കുമ്പിടി കാങ്കപ്പുഴയിലുളള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്ക് പ്രകാരം 3.50 മീറ്റര്‍ വെളളമുണ്ട്. വെളളിയാങ്കല്ല് തടയണ പ്രദേശത്ത് വെള്ളം നിറഞ്ഞതോടെ തടയണയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും, നട്ടുകാരും ആശ്വാസത്തിലായി.ജലസേചനത്തിനായി നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുള്ള വെള്ളിയാങ്കല്ലില്‍ ജലനിരപ്പ് ഉയര്‍ന്നത് കര്‍ഷകര്‍ക്കും പ്രതീക്ഷനല്കുന്നതാണ്.
ജില്ലയിലും സമീപ ജില്ലകളിലുമായി മൂന്ന് നഗരസഭകള്‍, പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകള്‍ എന്നിവയുടെ പ്രധാനകുടിവെള്ള സ്രോതസ്സാണ് വെള്ളിയാങ്കല്ല്. ജൂണ്‍ മാസം അവസാനമായിട്ടും തടയണയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നില്ല.
പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി.നിലവില്‍ ഒന്നര മീറ്ററിലധികം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
പരമാവധി സംഭരണ ശേഷിയില്‍ ഷട്ടറുകള്‍ തുറക്കുമ്പോള്‍ തടയണയുടെ മുന്‍വശത്തെ സംരക്ഷണഭിത്തിക്കുണ്ടാകുന്ന ആഘാതം കുറക്കുവാനാണ് പുഴയിലേക്കുള്ള നീരൊഴുക്കിനനുസരിച്ച് ഷട്ടറുകളും ചെറുതായി തുറക്കുന്നത്. മുന്‍വര്‍ഷങ്ങളിലുണ്ടായ കുത്തൊഴുക്കില്‍ പാലത്തിന്റെ മുന്‍വശത്തെ കോണ്‍ക്രീറ്റ് കട്ടകള്‍ പലതും തകര്‍ന്ന് തെന്നിമാറിയ നിലയിലാണ്.
മഴ കനത്താല്‍ തടയണയുടെ 27 ഷട്ടറുകളും തുറക്കുന്നതോടെ പാലത്തിന് പടിഞ്ഞാറ് വശത്തും പുഴ ഇരുകരയും മുട്ടിയൊഴുകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: