തിരൂര്‍: പുറത്തൂര്‍ പഞ്ചായത്തിലെ ചമ്രവട്ടം-കാവിക്കോട് റോഡ് മഴപെയ്താല്‍ പുഴയായി മാറും. പുതുപ്പള്ളി ബാങ്കിന് സമീപം പഞ്ചായത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച ഓവുചാലിലെ പൈപ്പ് പൊട്ടിയതാണ് കാരണം. കൂടാതെ രണ്ടുദിവസം തോരാതെ മഴകൂടി പെയ്തതോടെ റോഡില്‍ മൂന്നടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി.
കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഇതുവഴി പോകാനാകാത്ത അവസ്ഥ.
പലതവണ പഞ്ചായത്ത് അധികൃതരെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡിന് ഇരുവശത്തെയും വീടുകളിലും വെള്ളം കയറി.
ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം കൊണ്ട് പൈപ്പിന്റെ പൊട്ടിയ ഭാഗം നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചു. പി.കെ.ബാബുരാജ്, സന്തോഷ് ചമ്രവട്ടം, കോരന്, വി.വി.മാധവന്, എന്‍.കെ.ഷാഫി, മുണ്ടായി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: