ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിനൊപ്പം എത്തിയ പ്രഥമ വനിത മെലാനിയ ട്രംപിന്റെ വസ്ത്രധാരണമാണ് നവയുഗമാധ്യമങ്ങളില് ഏറെ ചര്‍ച്ചയായിരിക്കുന്നത്. മഞ്ഞ കളറില്‍ പുഷ്പാലംകൃതമായ നീളം കൂടിയ ഗൗണും അരയില്‍ കെട്ടിയിരുന്ന കറുത്ത ബെല്‍റ്റും മെലാനിയയെ കൂടുതല്‍ ശ്രദ്ധേയയാക്കി.
2,160 ഡോളർ വിലയുള്ളതാണ് ഈ ഗൗണ്‍. ഇത് ആദ്യമായല്ല മെലാനിയ മഞ്ഞവസ്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ഒരുക്കിയ അത്താഴ വിരുന്നില്‍ മെലാനിയ മഞ്ഞ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണകാലത്തും മെലാനിയ തന്റെ വസ്ത്രധാരണം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മകന് ബാരണിനൊപ്പം ന്യൂയോര്‍ക്കിലായിരുന്ന മെലാന് കഴിഞ്ഞമാസമാണ് വൈറ്റ്ഹൗസിലേക്ക് താമസം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: