കൊഴിഞ്ഞാമ്പാറ: പതിനേഴായിരത്തോളം കോഴികുഞ്ഞുങ്ങളുമായി നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് പിക്കപ്പ് ജീപ്പുകള്‍ പിടികൂടി.
ചൊവാഴ്ച്ച പുലര്‍ച്ചേ വേലന്താവളം ചുണ്ണാമ്പുക്കല്തോടില് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടികൂടിയത്. ആദായ നികുതി വകുപ്പ് 4,46,650 രൂപ പിഴചുമത്തി.
കൊടുവായൂര്‍ കര്‍ണ്ണകി നഗര്‍ ഉപ്പത്തു വീട് കൃഷ്ണന്‍കുട്ടിയുടെ മകന് ദാസ് (25) ഓടിച്ച വാഹനത്തിന് 2,51,250 പിഴ ഈടാക്കിയപ്പോള്‍ തൃശ്ശൂര്‍ കണ്ണാറ മണ്ടോത്ത് കുടിയില്‍ ഹൗസ് വര്‍ക്കിയുടെ മകന് സ്കറിയ (23) ഓടിച്ച വാഹനത്തിന് 195400 അടപ്പിച്ചു. ലോഡുകള്‍ മണ്ണാര്‍ക്കാട് പാറക്കാലില്‍ ഹൗസ് നാട്ടുകല്‍ സ്വദേശികളായ കെ.മുസ്തഫ (26), പൂച്ചിറ ഒലവക്കോട് സര്‍ജി (43) എന്നിവര്‍ക്കു വേണ്ടിയാണെന്ന് ഡ്രൈവര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
നികുതിയടപ്പിച്ച് കോഴി തിരിച്ചു നല്കി വാഹനങ്ങളെ കോടതി നടപടിക്ക് നല്‍കും. ജി.എസ്.ടി വരുന്നതിനാല്‍ അതിനു മുന്‍പ് പരമാവധി കോഴി കുഞ്ഞുങ്ങളെ കേരളത്തിലേക്ക് എത്തിക്കാനാണ് കോഴി മാഫിയ ശ്രമിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കടത്തു നടത്തിയ സംഘം തന്നെയാണ് ഈ കടത്തിന് പിന്നിലെന്ന് പരിശോധനക്ക് നേതൃത്വം നല്കിയ എസ്.ഐ എസ്. സജികുമാര്‍ പറഞ്ഞു.
എസിപിഒ കൃഷ്ണദാസ്, വിനീത്, സതീഷ് കുമാര്‍, മാര്ട്ടിന്, സുനില്‍ കുമാര്‍, ഷിജു, സുധീഷ് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: