പാലക്കാട് : ജില്ലയിലെ ബയോ ഡൈവേസിറ്റി മാനെജ്മെന്റ് കമ്മിറ്റി(ബിഎംസി)കള്‍ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബിഎംസിഅംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്തു. ജില്ലയിലെ ജൈവവൈവിധ്യ പരിപാലന സമിതികളെ സാങ്കേതികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളും ജൈവ വൈവിധ്യ ആക്റ്റിന്റെ നിര്‍വഹണം സംബന്ധിച്ച കാര്യങ്ങളും ശില്പശാലയില് ചര്‍ച്ചചെയ്തു.
ജൈവ വൈവിധ്യ സംരക്ഷണ നിയമങ്ങള്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ അടിസ്ഥാനമായുള്ള കര്‍മപദ്ധതികള്‍, ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം, പ്രാദേശിക പദ്ധതിരൂപവത്കരണത്തിലും നിര്‍വഹണത്തിലും ജൈവവൈവിധ്യപരിപാലന സമിതികളുടെ പങ്ക്, ഇതര പദ്ധതികള്‍-വകുപ്പുകള്‍ എന്നിവയുമായുള്ള സംയോജനം വിഷയങ്ങളില്‍ സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ്ചെയര്‍മാന്‍ പ്രൊഫ.(ഡോ:)ഉമ്മന്‍.വി.ഉമ്മന്‍,ഡോ:സി.പി.ഷാജി,ഡോ:ദിനേശ് ചെറുവാട്ട്,സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ ഡോ:ഉമ.ജെ.വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: