ശ്രീകൃഷ്ണപുരം : മംഗലംകുന്നു കാട്ടുകുളം പരിയാനമ്പറ്റ ക്ഷേത്രത്തിലെ ആന ശ്രീപരമേശ്വരന് ചെരിഞ്ഞത് വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തത് മൂലമാണെന്ന ആരോപണവുമായി ഭക്തജന സമിതി.
പാദരോഗത്തെ തുടര്‍ന്ന് ആറ് മാസമായി ചികിത്സയില്‍ കഴിഞ്ഞ ശ്രീപരമേശ്വരന് ഞായറാഴ്ച ഉച്ചയോടെയാണ് ചെരിഞ്ഞത്.ജനുവരിയില്‍ മദപ്പാടിനെ തുടര്‍ന്ന് രണ്ടു മാസത്തോളം ചങ്ങലയില്‍ തളച്ചിരുന്നു.ഇതിനിടെ പാദരോഗവും ബാധിച്ചു.തുടക്കത്തില്‍ തന്നെ ചികിത്സ നല്കിയിരുന്നെങ്കില് ഗജവീരനെ രക്ഷിക്കാമായിരുന്നെന്നും രോഗത്തിന്റെ മറവില്‍ പീഡിപ്പിക്കുകയായിരുന്നെന്നും ഭക്തജന സമിതി ആരോപിച്ചു.
ഇതിനുകാരണക്കാരായവര്ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.എന്നാല്‍ ദേവസ്വം ഗജവീരന് വിദഗ്ദ്ധ ചികിത്സ നല്കുന്നതില് വീഴ്ചവരുത്തിയിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: