കാസര്‍കോട്: നേഴ്സുമാരുടെ വേതനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവും സുപ്രീംകോടതി നിര്‍ദ്ദേശവും മുഖവിലക്കെടുത്തുകൊണ്ട് സ്വകാര്യ നേഴ്സുമാരുടെ ശമ്പളം ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു പറഞ്ഞു. അല്ലാത്ത പക്ഷം യുവമോര്‍ച്ച സമരരംഗക്തിറങ്ങും.
യുവമോര്‍ച്ച ജില്ലകമ്മറ്റി സംഘടിപ്പിച്ച യുവസംഗമത്തില്‍ നേഴ്സുമാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരത്തിലെമ്പാടും വികസനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ സ്ത്രീപീഢനവും അക്രമരാഷ്ട്രീയവും പോലീസിന്റെ അരാജകത്വവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
മൂന്ന് വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എല്ലാ വീടുകളിലുമെത്തിക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സിപിഎം പോലുള്ള പാര്‍ട്ടികള്‍ കപടരാഷ്ട്രീയം പ്രചരിപ്പിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് ഒത്താശ ചെയ്യുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.
യുവസംഗമം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായക് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പി.ആര്. സുനില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജന.സെക്രട്ടറി പി.രമേഷ്, മീഡിയ സെല്‍കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയറായ്, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമഗോസാഡ, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായ ധനഞ്ജയന് മധൂര്‍, രാജേഷ് കൈന്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: