കാഞ്ഞങ്ങാട്: നഗരത്തിലെ നടപ്പാതയുടെ ഒരു വശത്ത് വലിയ കുഴി രൂപപ്പെട്ടു. ബസ്സ്റ്റാന്റ് പരിസരത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയ്ക്കടിയിലാണ് കുഴി കാണപ്പെട്ടത്. ഇതിനകത്ത് നിറയെ വെള്ളവുമുണ്ട്.
ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ഇതേത്തുടര്‍ന്ന് അപകടം ഒഴിവാക്കാന്‍ നടപ്പാതയില്‍ യാത്രക്കാരെ വിലക്കിക്കൊണ്ട് കയര്‍ കെട്ടിയിട്ടുണ്ട്.
കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഓവുചാല്‍ സ്ഥാപിക്കാന്‍ ഈ പ്രദേശം ഉള്‍പ്പെടെ നഗരത്തില്‍ മണ്ണ് മാന്തി ഉപയോഗിച്ച് ചാലുകള്‍ കീറിയിരുന്നു. ഇതേതുടര്‍ന്ന് മണ്ണ് ഇളകിയതാണോയെന്നും സംശയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: