മാനന്തവാടി: 17 ലിറ്റര്‍ വ്യാജമദ്യവുമായി അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. തലപ്പുഴ പനച്ചിപ്പാലം സ്വദേശി രാമനെ (64)നെയാണ് തലപ്പുഴ പോലീസ് ബാവലി മീന്‍കൊല്ലി കോളനിയില്‍ നിന്ന് പിടികൂടിയത്. തലപപുഴ പുതിയടത്തെ ഒരു എസ്റ്റേറ്റില്‍ നിന്ന് 2000 ഫെബ്രുവരിയിലാണ് രാമന് അടക്കം മൂന്നു പേരെ അധികൃതര്‍ പിടികൂടിയത്. ഈ കേസില്‍ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതിയാണ് രാമന്. വിചാരണ കാലയളവില്‍ രാമന് ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: