പാലക്കാട്: നെല്‍കൃഷി മേഖലയില്‍ തൊഴിലാളി ക്ഷാമം വന്നതോടെ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് പാലക്കാടുള്ള നെല്‍കര്‍ഷകര്‍. കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ കുറവ് നെല്‍കര്‍ഷകരെ ആശങ്കയിലാക്കിയതോടെ ലഭിച്ച മഴയില്‍ എത്രയും വേഗം വിളവിറക്കുക എന്ന ലക്ഷ്യം നേടണമെങ്കില്‍ ബംഗാളികളുടെ ആശ്രയം ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
ജില്ലയുടെ വിവിധ പാടശേഖരങ്ങളില്‍ ബംഗാളി തൊഴിലാളികളെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുക. പുരുഷ തൊഴിലാളികളാണ് ഞാറു പറിയും ഞാറുകടത്തലും നടീലും ചെയ്യുന്നത്.ഇതെല്ലാം ചെയ്യുന്നത് സ്ത്രീ തൊഴിലാളികളാണെന്നിരിക്കെ പണിക്ക് തൊഴിലാളികളെ കിട്ടുന്നില്ല എന്നകാരണംകൊണ്ടാണ് ബംഗാളികളെ ആശ്രയിക്കേണ്ടി വന്നത്. ബംഗാളി പുരുഷ തൊഴിലാളികള്‍ യന്ത്രത്തേക്കാള്‍ വേഗത്തില്‍ പണി ചെയ്യുന്നതായും നടീല്‍ വേഗത്തില്‍ നടക്കുന്നതായും കര്‍ഷകര്‍ പറയുന്നു.
രാവിലെ ആറു മണിക്ക് പണിക്കിറങ്ങുന്ന ഇവര്‍ മൂന്നു മണി വരെ പണി ചെയ്യുമെന്നും ഒരു ദിവസം 13 പേര് മൂന്ന് ഏക്കറോളം നടീല്‍ പണികള്‍ പൂര്‍ത്തിയാക്കുന്നതായും പറയുന്നു.12 ഏക്കര്‍ നടീലിനു മൂന്നു ദിവസം മതിയാകും എന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്ത്രീ തൊഴിലാളികളാണ് പണി ചെയ്യുന്നതെങ്കില്എട്ടു ദിവസം വേണ്ടിവരും. കരാറുകാരാണ് ബംഗാളി തൊഴിലാളികളെ ഇവിടെ എത്തിക്കുന്നത്. ഏക്കറിന് 4000 രൂപയാണ് കരാറുകാരന് കര്‍ഷകരില്‍ നിന്നും ഈടാക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി വ്യാപകമായതോടെയാണ് കാര്‍ഷിക വൃത്തിക്ക് സ്ത്രീ-പുരുഷ തൊഴിലാളികളെ ലഭിക്കുന്നതിന് ബുദ്ധിമുട്ടായത്.സംസ്ഥാനത്ത് കര്‍ഷക തൊഴിലാളികളുടെ എണ്ണവും ദിനംപ്രതിയെന്നോണം കുറഞ്ഞു വരികയാണ്.1100 രൂപയാണ് ഇവര്‍ക്ക് കിട്ടുന്ന പ്രതിമാസ പെന്ഷന്.തൊഴില്‍ ദിനവും വരുമാനവും കൂടുതലുള്ള തൊഴിലുകളെയാണ് തേടുന്നത്.അതിനാലാണ് ഇതരസംസ്ഥാനതൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: