മാന്തവാടി:ഒരുവർഷം പിന്നിട്ട പിണറായി സർക്കാർ സമസ്ത മേഖലയിലും തികഞ്ഞ പരാജയമാണെന്ന് ബിഎംഎസ്സ് ജില്ലാ വൈസ്പ്രസിഡന്റ് സന്തോഷ്. ജി നായർ ആരോപിച്ചു.ബിഎംഎസ് സമ്പർക്കയജ്ഞത്തോടനുബന്ധിച്ച് മാനന്തവാടിയിൽ ചേർന്ന ലോറിതൊഴിലാളികളുടെ യൂണിറ്റ് രൂപീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് പനിമരണവും പകർച്ചവ്യാധികളും വ്യാപകമാകുമ്പോഴും പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനോ ആശുപത്രികളിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനോ സർക്കാറിന് സാധിക്കുന്നില്ല.ജനകീയസമരങ്ങളെ തീവ്രവാദബന്ധമാരോപിച്ച് അടിച്ചമർത്തുകയും കോടതിയെപോലും തെറ്റിദ്ധരിപ്പിച്ച് ബാറുടമകളെ സഹായിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലും റേഷൻ സംവിധാനത്തിലും കേന്ദ്രം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ കേന്ദ്രത്തിനെതിരെ സമരം നടത്തുകയാണ്.സ്വന്തം ഭൂമിക്ക് നികുതിയടക്കാനാവാതെ വില്ലേജ്ആഫീസിൽ തൂങ്ങിമരിക്കേണ്ട ഗതികേടിലേക്ക് കേരളത്തിലെ ജനങ്ങൾ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗത്തിൽ കെ.സുനിൽകുമാർ അധ്യക്ഷതവഹിച്ചു.
ഭാരവാഹികളായി ദീപൻ.കെ(പ്രസിഡന്റ്),ഷിബുജേക്കബ്(വൈസ്പ്രസിഡന്റ്),
വിനോദ്.ഇഎസ്(സെക്രട്ടറി)ശിവശങ്കരന് (ജോ .സെക്രട്ടറി),സരോജ്. എസ്.എസ്(ട്രഷർ)എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: