1975 ജൂണ്‍ 25 ന് അര്‍ദ്ധരാത്രിയാണ് ഭാരതം രണ്ടാമതും അസ്വാതന്ത്ര്യത്തിന്റെ പിടിയിലമര്‍ന്നത്. പൗരസ്വാതന്ത്ര്യം ഹനിക്കപ്പെട്ട, മാധ്യമങ്ങളുടെ പോലും വായ് മൂടിക്കെട്ടിയ 21 മാസങ്ങള്‍.പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയിലെ ഏകാധിപതിയെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ അബു എബ്രഹാം, ആര്.കെ. ലക്ഷ്മണ് പാട്രിക്ക് ഒലിഫന്റ് തുടങ്ങിയ പ്രമുഖര്‍ കാര്‍ട്ടൂണുകളിലൂടെ തുറന്നുകാട്ടി.
ഇന്ദിര ഗാന്ധിയെ എക്കാലത്തും നിശിതമായി ശങ്കേഴ്സ് വീക്കിലിയിലൂടെ വിമര്‍ശിച്ച കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, ആവിഷ്കാരത്തിന്റെ പ്രാണവായു കിട്ടാതെ വന്നപ്പോള്‍ ശങ്കേഴ്സ് വീക്കിലി എന്നേക്കുമായി അടച്ചുപൂട്ടി. ആ കറുത്തനാളുകളുടെ 42-ാം വാര്‍ഷികാചരണ വേളയില്‍ കാര്ട്ടൂണുകള് സംസാരിക്കട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: