മൊഗ്രാല്‍: മൊഗ്രാല്‍ പുഴയില്‍ മാലിന്യങ്ങള്‍ കൊണ്ട് തള്ളുന്നത് പതിവായി. ഇതോടെ പ്രദേശം മുഴുവന്‍ ദുര്‍ഗന്ധപൂരിതമായി. അറവു ശാലകളില്‍ നിന്നുള്ള മാലിന്യവും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് ഈ പ്രദേശം വീര്‍പ്പു മുട്ടുകയാണ്. മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ഭീതിയിലാണ് ജനങ്ങള്‍. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന അറവ് ശാലകള്‍ പഞ്ചായത്തിന്റെ മൂക്കിന് താഴെയുണ്ട്.
ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. പഞ്ചായത്ത് അധികൃതര്‍ മറ്റു പല പദ്ധതികള്‍ക്ക് ഒരുപാട് പണം ചെലവഴിക്കുമ്പോള്‍, മനുഷ്യ ജീവന് തന്നെ ഭീഷണിയാവുന്ന ഇത്തരം സംഭവങ്ങള്‍ക്കു നേരെ മുഖം തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: