കാഞ്ഞങ്ങാട്: സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ച വ്യാധികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി കൈകൊള്ളാത്തതില്‍ പ്രതിഷേധിച്ച് ബിഎംഎസ്ആര്‍എ യുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന്റെ ഉദ്ഘാടനം ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന് നിര്‍വ്വഹിച്ചു.
നാട്ടിലെങ്ങും ഡെങ്കിപനി പടര്‍ന്നുകൊണ്ടിരിക്കുന്നു. വിലപ്പെട്ട 120ഓളം ജീവനുകള്‍ നഷ്ടപ്പെട്ടു. യാതൊരു മുന്നൊരുക്കവുമില്ലാതെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍ അലസത കാണിക്കുകയാണ്. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും മരുന്നുകളും ലഭ്യമാക്കാതെ ജനങ്ങളുടെൂ ജീവിതം ദുസ്സഹമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് വി.വി.ബാലകൃഷ്ണന് പറഞ്ഞു.
പ്രതിഷേധ യോഗത്തില്‍ ബിഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് പ്രശാന്ത്.പി.സി അദ്ധ്യക്ഷത വഹിച്ചു. ബി.മനേഷ്, അവിനാശ്.കെ, അജയ്, പ്രവീണ്‍, അരുണ്‍, പ്രശാന്ത് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: