ന്യൂദല്‍ഹി: എന്‍ഡവറിന്റെ രണ്ട് വേരിയന്റുകള്‍ പിന്‍വലിച്ചുകൊണ്ട് ഫോര്‍ഡ് ഇന്ത്യ എന്‍ഡവര്‍ ലൈനപ്പ് പരിഷ്കരിച്ചു. മാനുവല്‍ ട്രാന്‍സ്മിഷനുള്ള 2.2 ലിറ്റര്‍ 4*4 ട്രെന്‍ഡ് വേരിയന്റും ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഘടിപ്പിച്ച 3.2 ലിറ്റര്‍ 4*4 ട്രെന്‍ഡ് വേരിയന്റുമാണ് പിന്‍വലിച്ചത്.
2.2 ലിറ്റര്‍ 4*2 എടി ട്രെന്‍ഡ്, 2.2 ലിറ്റര്‍ 4*2 എടി ടൈറ്റാനിയം, 3.2 ലിറ്റര്‍ 4*4 എടി ടൈറ്റാനിയം എന്നീ മൂന്ന് വേരിയന്റുകള്‍ മാത്രമേ ഇനി വിപണിയില്‍ ലഭിക്കൂ. 2.2 ലിറ്റര്‍ ഡീസല്‍ എന്ജിന് 4*2 ബേസ് വേരിയന്റ് കഴിഞ്ഞ വര്‍ഷം പിന്‍വലിച്ചിരുന്നു.
ഫേസ്ലിഫ്റ്റഡ് എവറസ്റ്റ്/എന്‍ഡവറിന്റെ പരീക്ഷണ ഓട്ടം ഫോര്‍ഡ് ഓസ്ട്രേലിയയില്‍ തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിലെ അതേ പവര്‍ട്രെയ്ന്‍ തന്നെയായിരിക്കും ഇന്ത്യയിലെത്തുന്ന 2018 എന്‍ഡവറിന് നല്‍കുന്നത്. 2017 മെയ് മാസത്തില്‍ ഫോര്‍ഡ് ഇന്ത്യ വില്‍പ്പനയില്‍ 36 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: