തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ 23-ാമത് ചരമവാര്‍ഷികവും അനുസ്മരണവും ജന്മനാടായ വൈക്കം തലയോലപ്പറമ്പില്‍ ജൂലൈ 5 ന് വിവിധ പരിപാടികളോടെ ആചരിക്കും. ബഷീറിന്റെ കൃതിയുടെ പേരില്‍ ജന്മനാട് നല്കുന്ന പരമോന്നത ബഹുമതിയായ ‘ബാല്യകാലസഖി പുരസ്ക്കാരം’ യു.കെ. കുമാരന് നല്‍കും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്റര്‍ തലയോലപ്പറമ്പ്, കീഴൂര്‍ ഡി.ബി. കോളേജ് മലയാളവിഭാഗം, ബഷീര്‍ അമ്മമലയാളം സാഹിത്യ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
രാവിലെ 10ന് തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം സരസ്വതി മണ്ഡപം ഹാളില്‍ നടക്കുഡോ. പോള്‍ മണലില്‍ മുഖ്യപ്രഭാഷണം നടത്തും. കെ.ടി.ഡി.സി. മുന്‍ചെയര്‍മാന്‍ ചെറിയാന് ഫിലിപ്പ് ബഷീര്‍ അനുസ്മരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: