അഗളി: തൊഴിലുറപ്പുപദ്ധതിപ്രകാരമുള്ള ജോലികള്‍ നിന്നതോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ പട്ടിണിയിലേക്ക്.തൊഴിലുറപ്പുപദ്ധതിയുടെ കുടിശ്ശികയിനത്തില്‍ 5.25 കോടിയോളം രൂപ ഇവര്‍ക്ക് ലഭിക്കാനുണ്ട്. 2016 ഡിസംബര്മുതലുള്ള തുകയാണിത്.
അഗളി പഞ്ചായത്തില്‍ 2.29 കോടിയും പുതൂരില്‍ 1.54 കോടിയും ഷോളയൂരില്‍ 1.42 കോടി രൂപയുമാണ് കിട്ടാനുള്ളത്. പണമില്ലാത്തതിനാല്‍ നിലവില്‍ പലയിടത്തും പദ്ധതി പുനരാരംഭിച്ചിട്ടില്ല.ആറുമാസത്തിലേറെയായി പ്രദേശത്ത് തൊഴിലുറപ്പുമായി ബന്ധപ്പെട്ട പണികളൊന്നും നടക്കുന്നില്ലെന്നു പറയുന്നു.
ആദിവാസിമേഖലയിലെ 192 ഊരുകളിലെയും കുടുംബങ്ങളും പദ്ധതിയുടെ പ്രധാന ഗുണേഭാക്താക്കളാണ്. വരള്‍ച്ചയും വന്യജീവി അക്രമവും മൂലം ഇവര്‍ക്ക് കൃഷിചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. അതിനാല്‍തന്നെ അട്ടപ്പാടിയിലെ ആദിവാസികളുടെ മുഖ്യവരുമാനമാര്ഗമായിരുന്നു തൊഴിലുറപ്പുപദ്ധതിവഴിയുള്ള ജോലി.
പദ്ധതി നിലച്ചതോടെ മറ്റ് വരുമാനമാര്‍ഗങ്ങള്‍ തേടണ്ട സ്ഥിതിയാണിപ്പോഴുള്ളത്.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം
തൊഴിലുറപ്പുപദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാനുള്ള പണം നല്‍കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് അട്ടപ്പാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍ പറഞ്ഞു.
അട്ടപ്പാടിയിലെ മറ്റു കാര്‍ഷിക മേഖലകളും തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് മഴ യഥാസമയം ലഭിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. മഴ ഏറ്റവും കുറവ് ലഭിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണിത്.അതിനാല്‍ ഇവര്‍ ജോലിതേടി മറ്റിടങ്ങളിലേക്ക് നീങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: