ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. 10 ഗ്രാം ഹാഷിഷ് ഓയിലുമായി ബസ്സ് യാത്രക്കാരനായ കോഴിക്കോട് മാരിയില്‍ വീട്ടില്‍ മനീഷ് എം. പ്രസാദ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് വാഹന പരിശോധനക്കിടെ മനീഷിനെ എക്സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സംഭവങ്ങളിലായി 600 ഗ്രാം കഞ്ചാവുമായി മലപ്പുറം പാണക്കാട് സ്വദേസി ബിന്ഷാദിനെയും, 300 ഗ്രാം കഞ്ചാവുമായി താമരശ്ശേരി സ്വദേശികളായ മുഹമ്മദ് സലാമിനെയും സലാഹിനെയും എക്സൈസ് സംഘം മുത്തങ്ങ ചെക്ക് പോസ്റ്റില്‍ പിടികൂടിയിരുന്നു. പരിശോധനക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു പി. കുര്യന്, ഇന്‍സ്പെക്ടര്‍ എം.എഫ്. സുരേഷ്, പ്രീവന്റീവ് ഓഫീസര്‍മരായ രാജേഷ് കോമത്ത്, പി.എ. ബഷര്‍. സി.ഇ.ഒമാരായ പി.ആര്. ജിനോഷ്, മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: