പാലക്കാട്: നഗരത്തിലെ പ്രമുഖ കോളനികളില്‍ ഒന്നായ അഞ്ജലി ഗാര്‍ഡന്‍സിന്റെ സര്‍ക്കാര്‍ അംഗീകൃത ലേ ഔട്ട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഞ്ജലി ഗാര്‍ഡന്‍സ് റസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷന് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് കോളനി രൂപീകൃതമായത്.
ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അസോസിയേഷന്റെ സ്ഥലത്തുള്ള കുട്ടികളുടെ പാര്‍ക്കിലേക്ക് മണ്ണിടാന്‍ പോലും പറ്റാത്ത് സാഹചര്യമാണുള്ളത്.
ഏകദേശം പതിനെട്ട് ഏക്കര്‍ വരുന്ന സ്ഥലമാണിത്.കളിസ്ഥലം നവീകരിക്കാന്‍ നഗരസഭ അസോസിയഷന് അനുമതിയും നല്‍കിയിരുന്നു.
തുടര്‍ന്ന് അവിടെ മണ്ണടിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത് ശരിയല്ലെന്ന് ജനറല്‍ ബോഡി ചൂണ്ടിക്കാട്ടി .അതിനാല്‍ ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് കെ.ആര്.പരമേശ്വരന് അധ്യക്ഷത വഹിച്ചു.സെക്രട്ടറി,ടി.പി.ഗോവിന്ദരാജ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: