തിരൂര്‍: തിരുന്നാവായയിലും പരിസരങ്ങളിലും ദേശാടനപക്ഷികളെയും, ഇതര പക്ഷികളേയും വെടിവെച്ചും, വലവീശിയും വേട്ടയാടുന്നത് തടയാന്‍ ആര്‍ഡിഒ പോലീസ്, ഫോറസ്റ്റ് വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്കി. പക്ഷികളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ തടയപ്പെടേണ്ടതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
20 ലധികം ഇനം ദേശാടനപക്ഷികളും നാല്പതോളം ഇതര പക്ഷികളും കൂടുകൂട്ടിയും അല്ലാതെയും തിരുന്നാവായയിലും പരിസരങ്ങളിലും താവളമാക്കയിട്ടുണ്ട്. സാമൂഹ്യവിരുദ്ധര്‍ എയര്‍ഗണ്‍ ഉപയോഗിച്ചും വലവിരിച്ചും ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്തും പക്ഷികളെ പിടികൂടുന്നത് പതിവാണ്. ഇത് തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ തിരുന്നാവായ റീ എക്കൗ ആര്‍ഡിഒക്ക് നല്കിയ പരാതി നല്‍കിയിരുന്നു.
നിളാതീരത്തും താമര തടാകത്തിലും തിരുന്നാവായ തൃപ്രങ്ങോട് അനന്താവൂര്‍ നടുവട്ടം, തവനൂര്‍ വില്ലേജുകളിലെ വിവിധ കായലുകളേയും ഉള്‍പ്പെടുത്തി തിരുന്നാവായയില്‍ പക്ഷി സംരക്ഷണ മേഖലയായി പ്രഖ്യാപിക്കണമെന്ന് റീ എക്കൗ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇവരുടെ അഭ്യര്‍ത്ഥന പരിഗണിച്ച് കേന്ദ്ര സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് പക്ഷിവേട്ട വ്യാപകമായത്.
പക്ഷികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണെന്നും സാമൂഹിക ദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി: സ്വീകരിക്കണമെന്നും റീ എകൗ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: