പാലക്കാട് : ചരക്ക് സേവനനികുതി ജൂലൈ ഒന്നുമുതല്‍ നടപ്പാക്കുമ്പോള്‍ ആര്‍ക്കും ആശങ്കപ്പെടേണ്ടതില്ലെന്ന കേന്ദ്രമന്ത്രി നിര്മ്മലാസീതാരാമന് പറഞ്ഞു.
പാലക്കാട് ചേബര്‍ ഓഫ് കൊമേഴ്സ്, മാനോജ്മെന്റ് അസോസിയേഷന്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. എല്ലാ മന്ത്രാലയങ്ങളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
സേവനം നടപ്പിലാക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ തുടക്കത്തിലുണ്ടായേക്കാം എന്നാല്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി ഏറെ ഗുണകരമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.ബാലകൃഷ്ണന്, ജനറല്‍ സെക്രട്ടറി പി.എസ്.സുബിന്‍സണ്‍, പിഎംഎ ജില്ലാ പ്രസിഡന്റ് കെ.വി.ജോണ്‍, സുമേഷ്മേനോന്, കെ.സുരേഷ്, ബിജെപി മുന്‍ സംസ്ഥാനധ്യക്ഷന്‍ വി.മുരളീധരന്, ജനറല്‍ സെക്രട്ടറി ശോഭസുരേന്ദ്രന്‍, സെക്രട്ടറിയും നഗരസഭ വൈസ് ചെയര്‍മാനുമായ സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: