കോട്ടയം: തൃശൂരില്‍ നടക്കുന്ന തപസ്യ 41-ാം സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായി കോട്ടയം ജില്ലാ വാര്‍ഷികോത്സവം 25ന് 3ന് തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ നടക്കും. കേന്ദ്ര സാംസ്കാരിക ഉപദേശക സമിതിയംഗം പ്രൊഫ.എം.ബാലസുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷന്‍ കവനമന്ദിരം പങ്കജാക്ഷന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറിയും ജനംടിവി റീജിയണല്‍ മാനേജരുമായ തിരൂര്‍ രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകലാ അദ്ധ്യാപകനുമായ ആര്‍ട്ടിസ്റ്റ് പി.ജി.ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും. സംഗീതസംവിധായകന് ആലപ്പി രംഗനാഥ്, കിളിരൂര്‍ രാധാകൃഷ്ണന്, വി.ജി.ജയദേവ്, സുരേന്ദ്ര കമ്മത്ത്, പി.എന്‍എസ് നമ്പൂതിരി, കുടമാളൂര്‍ രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: