ഭാരതത്തിന്റെ യശസ് ലോകമാകമാനം യോഗയിലൂടെ വ്യാപിക്കുന്ന ഈ സാഹചര്യത്തില്‍ ചൈനയില്‍ നിന്നൊരു കൗതുകരമായ വാര്‍ത്ത. ജൂണ്‍ 21ന് യോഗദിനമായി ലോകമെങ്ങും ആഘോഷിക്കുന്ന വേളയില്‍ ചൈനയിലെ വന്മതിലില് നടന്ന യോഗാഭ്യാസത്തില്‍ പങ്കെടുത്തത് നിരവധി പേര്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളവരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്.
ചൈനയിലെ ഇന്ത്യന്‍ എംബസി ചൈനീസ് പീപ്പിള്‍ അസോസിയേഷന് എന്ന സംഘടനയുമായി ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ചെവ്വാഴ്ച രാവിലെ ഒരു ഡസനോളം വരുന്ന യോഗ അഭ്യാസികള്‍ വന്മതിലില് നടത്തിയ അഭ്യാസത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം. ചൈനയില്‍ യോഗയുടെ പ്രശസ്തി കൂട്ടുക എന്ന ഉത്തമ ലക്ഷ്യത്തോടെയാണ് യോഗ സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള ഒരു പരിപാടി ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദത്തിന്റെ ഊഷ്മളത വര്‍ധിക്കുന്നതിന് സഹായകമാകുമെന്നാണ് ഇന്ത്യന്‍ മന്ത്രാലയം വ്യക്തമാക്കിയത്.
ജൂണ്‍ 21 യോഗദിനത്തില്‍ ബെയ്ജിങില്‍ ആയിരം പേര് യോഗ അഭ്യാസത്തില്‍ പങ്കെടുക്കും. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നും യോഗയില്‍ മിടുക്കരായ മുപ്പത് വയസില്‍ താഴെയുള്ള 20 അഭ്യാസികള്‍ ബെയ്ജിങ്നിലും മറ്റ് ചൈനീസ് നഗരങ്ങളിലും യോഗയുടെ പ്രചാരണത്തിനായി പ്രവര്‍ത്തിക്കും. ചൈനയില്‍ കണക്കുകള്‍ പ്രകാരം 10,800 യോഗ അഭ്യസിക്കുന്ന സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: