വിളപ്പില്‍: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കരുവിലാഞ്ചി മേഖലയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ശാസ്താംപാറ ടൂറിസം മേഖല ഉള്‍പ്പെടുന്ന വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡില്‍ മാസങ്ങളായി കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ബിജെപി കരുവിലാഞ്ചി വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ഇടവിളാകം സൂരജ് അദ്ധ്യക്ഷനായിരുന്നു. വിളപ്പില്‍ ശ്രീകുമാര്‍, കരുവിലാഞ്ചി അജയന്, അജിത്കുമാര്‍, രമേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: