ബത്തേരി: അരക്കിലോ കഞ്ചാവുമായി ബസ്സ് യാത്രികനെ എക്സൈസ് സംഘം പിടികൂടി. ഇന്നലെ രത്രി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടന്ന പരിശോധനയിലാണ് 600 ഗ്രാം കഞ്ചാവുമായി ബസ് യാത്രക്കാരനായ മലപ്പുറം പാണക്കോട് ആലങ്കോട് വീട്ടില്‍ ബിന്‍ഷാദ് പിടിയിലായത്. പരിശോധനയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബു, പി. കുര്യന്, ഇന്‍സ്പെക്ടര്‍ ശ്യാംകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്, പി.എ. ബഷീര്‍, സി.ഇ.ഒമാരായ പി.ആര്. ജിനേഷ്, മനോജ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: