ഒറ്റപ്പാലം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഫണ്ട് ഇപഭോക്താക്കളുടെ അക്കൗണ്ടിലേക്കു മാറ്റാത്തതില്‍ പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
സ്ഥലത്തെത്തിയ പോലീസ് തുടര്‍ന്നു ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഉപരോധം നടത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തു നീക്കി.
ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ടു ഈ മാസം എട്ടിനു നഗരസഭ ചെയര്‍മാനെ ഉപരോധിചപ്പോള് അധ്യക്ഷന്‍ എഴുതിനല്‍കിയ ഉടമ്പടി പാലിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. നിലവിലെ സെക്രട്ടറി ഇന്നലെ സ്ഥലം മാറിപോകുകയും പുതിയ സെക്രട്ടറിയുടെ നിയമനത്തിന് കാലതാമസമുണ്ടായാല്‍ ഫണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതില്‍ വീഴ്ച്ചയുണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചത്.
എന്നാല്‍ ഫണ്ടും ആനുകൂല്യവിതരണോദ്ഘാടനവും 29നു നടത്തുമെന്നു നഗരസഭ അധ്യക്ഷന്‍ എന്‍.എം.നാരായണന്നമ്പൂതിരിപറഞ്ഞു.
തിങ്കളാഴ്ചയാണു ഉദ്ഘാടന തീയതി തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: