പാലക്കാട് : സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളിലും ആര്‍ടി ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
അമിതഭാരം കയറ്റി നികുതി വെട്ടിപ്പ് നടത്തുന്നതായും പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രഷന് ഫീസ് കൂടാതെ നിശ്ചിത തുക ഈടാക്കുന്നതായും പരാതിയുണ്ട്. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് എന്‍ഓസി നല്‍കുന്നതിനും ക്രമക്കേടുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന നടന്നത്.
വാളയാര്‍ ചെക്ക്പോസ്റ്റില്‍ കാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പണത്തില്‍ രണ്ടായിരം രൂപ കുറവുള്ളതായി കണ്ടു. മാത്രമല്ല ചെക്ക്പോസ്റ്റില്‍ ജോലിക്ക് പ്രവേശിക്കുന്നതിനു മുമ്പ് കൈവശമുള്ള പണത്തേക്കുറിച്ച് വ്യാജമായി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതായും കണ്ടെത്തി.
ലോറി ഡ്രൈവര്‍ ഓഫീസിന് അകത്തുചെന്ന് ഒഫീഷ്യല്‍ സീല്‍ പതിക്കുന്നതിനും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതായും. ചരക്കുവാഹനങ്ങള്‍ പരിശോധനകൂടാതെ കടത്തിവിടുന്നതായും വിജിലന്‍സ് കണ്ടെത്തി.
അമരവിള, അച്ചന്‍കോവില്‍, ആര്യന്‍കാവ്, ചെക്ക്പോസ്റ്റുകളിലും താളൂര്‍, ആലപ്പുഴ, ചേര്‍ത്തല, കുട്ടനാട് എന്നിവിടങ്ങളില്‍ മുക്കാല്‍ ലക്ഷത്തോളം രൂപയും എജന്റ് മാരില്‍നിന്ന് അപേക്ഷകളും കണ്ടെത്തി.
ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോകനാഥ് ബെഹ്റ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: