മലപ്പുറം: വായനയെ മറക്കരുതെന്ന് ഓര്‍മ്മപ്പെടുത്തി മറ്റൊരു വായനാദിനം കൂടി കടന്നുപോയി. മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍.പണിക്കരെ ചിലരെങ്കിലും നന്ദിയോടെ ഓര്‍മ്മിച്ചു. ജില്ലാതല വായനാദിനം, വായന പക്ഷാചരണം എന്നിവയുടെ ഉദ്ഘാടനം മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പി.ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. വായന ദിന പ്രതിജ്ഞ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വിജയന് ചൊല്ലികൊടുത്തു.
തിരുരങ്ങാടി: മൂന്നിയൂര്‍ ജിയുപി സ്കൂളില്‍ വായനാ ദിനാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ക്കു തുടക്കമായി. സ്കൂളിലെ 413 വിദ്യാര്‍ത്ഥികള്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രധാനാധ്യാപകന് സുബൈര്‍ കളിയാട്ടമുക്ക് വായനാദിന സന്ദേശം നല്കി.
പൂക്കോട്ടുംപാടം: പീപ്പിള്‍സ് വായന ശാലയില്‍ വായനാദിനം ആചരിച്ചു. വായനയുടെ രസതന്ത്രം എന്ന വിഷയം അവതരിപ്പിച്ച് കവിയും ഗാന രചയിതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ സുരേഷ് നടുവത്ത് ഉദ്ഘാടനം ചെയ്തു. വി.കെ.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു.
ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ വായനാദിനം പ്രിന്‍സിപ്പല്‍ കെ.പവിത്രന് ഉദ്ഘാടനം ചെയ്തു. സീനിയര്‍ മലയാളം അദ്ധ്യാപിക സി.മായ ശങ്കരദാസ് വായനാദിന സന്ദേശം നല്കി.
ഊരകം: ജ്ഞാനോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ വായനാദിനാചരണം നടത്തി. ചടങ്ങില്‍ എംപി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണവും നല്കി. എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍, മികച്ച വായനക്കാര്‍, സര്‍ഗ്ഗോത്സവ വിജയികള്‍, താലൂക്ക്തല വനിതാ വായനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഭജനീ കൃഷ്ണ എന്നിവര്‍ക്ക് സമ്മാനം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സഫ്രീന ഉദ്ഘാടനം ചെയ്തു. പി.ടി.മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി.സി.മുരളീ മോഹന്‍ദാസ്, കെ.പ്രതാപചന്ദ്രന്, കെ.പി.സോമനാഥന്, മറിയം, പാപ്പച്ചന് കടമക്കുടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: