Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മനുഷ്യാവകാശ സംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 07:36 am IST
in Varadyam

‘ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്’ എന്നു പറഞ്ഞത് റെനെ ദെക്കാര്‍ത്തെയാണ്. മനുഷ്യര്‍ ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്നത് നിരന്തരമായ ചിന്താപ്രക്രിയയിലൂടെ അവന്‍ ഇവിടെ സാന്നിധ്യം അറിയിക്കുമ്പോഴാണ്. ആ മനുഷ്യന്‍ തന്റെ സഹജീവികളെ എപ്പോഴും പരിഗണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മനുഷ്യാവകാശം എന്ന സങ്കല്‍പ്പം തന്നെ.

മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍, നിലനില്‍ക്കാന്‍ അന്തസോടെയും അഭിമാനത്തോടെയും ഒരു ജീവിതം നയിക്കാന്‍ ഉതകുന്ന അവകാശങ്ങളെയാണ് ‘മനുഷ്യാവകാശങ്ങള്‍’ എന്നു നാം നിര്‍വചിക്കുന്നത്. പ്രകൃതിയോട് മല്ലിട്ട് നദീതീരങ്ങളില്‍ സ്ഥിരവാസമുറപ്പിച്ച ആധുനിക മനുഷ്യന്‍ സാമൂഹ്യജീവിതം ആരംഭിച്ച അന്നുമുതല്‍ തന്നെ അവന്റെ അവകാശങ്ങള്‍ സ്ഥാപിതമായിരുന്നു എന്നു പറയാം. ഐക്യരാഷ്‌ട്രസംഘടന ‘മനുഷ്യാവകാശങ്ങള്‍’ എന്ന പദം കണ്ടെത്തുന്നതിനു മുമ്പ് തന്നെ മനുഷ്യന്റെ അവകാശങ്ങള്‍ സ്ഥാപിതമായിരുന്നു എന്നു ചുരുക്കം.

മനുഷ്യാവകാശം എന്നത് കടല്‍ പോലെ ആഴമുള്ളതും ആകാശം പോലെ പരപ്പുള്ളതുമായ വിശാലവിഷയവും ആദര്‍ശവുമാണ്. ജനാധിപത്യവുമായി അത് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജനാധിപത്യ ഭരണരീതി നിലവിലിരുന്നു. അന്നു മുതല്‍ മനുഷ്യാവകാശങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സമൂഹത്തെ അടിസ്ഥാനപരമായും സമഗ്രപരമായും മാറ്റിത്തീര്‍ത്ത ഇംഗ്ലണ്ടിലെ ആഭ്യന്തര സമരങ്ങളിലും ഫ്രഞ്ച് വിപ്ലവത്തിലും അന്തവര്‍ത്തിയായി തുടിച്ചത് എല്ലാ ജനതയുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്ത തന്നെയാണ്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ കാലഘട്ടത്തില്‍ ജനാധിപത്യവാദികള്‍ ഉയര്‍ത്തിവിട്ട ‘ചീ ഠമഃശേീി ണശവേീൗ േഞലുലൃലെിമേശേീി’ എന്ന മുദ്രാവാക്യം വലിയ ജനപ്രീതി പിടിച്ചു പറ്റി. മനുഷ്യാവകാശ ചരിത്രത്തിലെ ആദ്യ സന്ദേശം ഇതായിരുന്നുവത്രേ. മനുഷ്യാവകാശങ്ങള്‍ മുന്‍പേ സ്ഥാപിതമായെങ്കിലും ഔദ്യോഗികമായ ചരിത്രമാരംഭിക്കുന്നത് ‘മാഗ്‌നകാര്‍ട്ട’യിലൂടെയാണ്.

മനുഷ്യജീവന്റെ നിലനില്‍പ്പു തന്നെ ആശങ്കയിലാക്കിയ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും മൂന്നാംലോകരാജ്യങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനതയുടെ സംരക്ഷണത്തിനായി 1945 ഒക്ടോബര്‍ 24 ന് ഐക്യരാഷ്‌ട്ര സഭ രൂപീകരിക്കപ്പെട്ടു. 1952 ല്‍ ആഗോളമനുഷ്യാവകാശകമ്മീഷനും പിന്നീട് ദേശീയ മനുഷ്യാവകാശകമ്മീഷനുകളും തുടര്‍ച്ചയായി സംസ്ഥാന മനുഷ്യാവകാശകമ്മീഷനുകളും സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച കമ്മീഷന്‍ കേരളമാണെന്ന് നമുക്ക് അഭിമാനിക്കാം. ഡിസംബര്‍ 10 ലോകമനുഷ്യാവകാശദിനം ലോകമെമ്പാടും ആചരിച്ചുകൊണ്ട് മനുഷ്യാവകാശത്തിന്റെ പ്രസക്തിയെ നാം ലോകജനതയ്‌ക്കു മുന്നില്‍ എടുത്തു കാട്ടുന്നു.

എന്നാല്‍ ലോകം അനിശ്ചിതത്ത്വത്തിന്റെ, മനുഷ്യാവകാശ ലംഘനങ്ങളുടെ എവറസ്റ്റിലെത്തിനില്‍ക്കെ അതിനെതിരെ ലോകമണ്ഡലത്തിലുള്ള ചെറുത്തുനില്‍പ്പ് തുലോ തുച്ഛമെന്നും പറയാതെ വയ്യ. കാല്‍നൂറ്റാണ്ടിന്റെ ഈ അന്തരാളഘട്ടത്തിലാണ് അല്‍ഖ്വയ്ദയും നവനാസികളും ഗോഡ്‌സേമാരും രംഗത്തെത്തിയത്. അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്തത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഇനിയും തകര്‍ക്കാനെന്തുണ്ടെന്നന്വേഷിച്ച് അവര്‍ ശ്വാസം പിടിച്ചോടുകയാണ്. ഗാന്ധിജിയുടെ തിരുനെഞ്ചിനു നേര്‍ക്ക് നിറയൊഴിച്ച അതേ പിസ്റ്റളുകളെടുത്ത് അവര്‍ ധാബോല്‍ക്കറേയും പന്‍സാരേയും കല്‍ബുര്‍ഗിയേയും വധിക്കുന്നു. മതസൗഹാര്‍ദ്ദത്തിന്റെ നറുമണം വീശുന്ന പുണ്യസ്തംഭങ്ങളായ പുരാതനക്ഷേത്രങ്ങളില്‍ നിന്ന് അഹിന്ദുക്കളെ ആട്ടിയോടിച്ച് ചാതുര്‍വര്‍ണ്യ ശുദ്ധിയുടെ യാഗം കഴിക്കാന്‍ അവര്‍ വിറളിപിടിച്ചോടുന്നു.

ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശം ഒരിക്കല്‍ നിഷേധിക്കപ്പെട്ടപ്പോഴാണ് ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍ ഉണ്ടായത്. എൃലലറീാ ശ ൊ്യ യശൃവേ ൃശഴവ.േ ക’ഹഹ വമ്‌ല ശ േഎന്നു പ്രഖ്യാപിച്ച ബാലഗംഗാധര തിലകനില്‍ തുടങ്ങി നിങ്ങളെനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് ഉദ്‌ഘോഷിച്ച സുഭാഷ് ചന്ദ്രബോസിലുടെ ‘അഹിംസ’ എന്ന ആയുധമുപയോഗിച്ച് ലോകജനാധിപത്യത്തിനും ദേശീയസ്വാതന്ത്ര്യസമരത്തിനും അടിത്തറ പാകിയ ഗാന്ധി വരെ… ത്യാഗത്തിന്റേയും സഹനത്തിന്റേയും സമാനതകളില്ലാത്ത പ്രവര്‍ത്തി രൂപങ്ങള്‍ സാക്ഷിനിര്‍ത്തി നാം നേടിയെടുത്ത മനുഷ്യാവകാശങ്ങളുടെ നഭോ മണ്ഡലത്തില്‍ അസ്വസ്ഥതയുടെ കര്‍മേഘങ്ങള്‍ ഭര്‍സിക്കുകയാണിന്ന്.

സ്വാതന്ത്ര്യം ലഭിച്ച അന്നുതന്നെ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ജന്മനാട്ടില്‍ ജീവിക്കാനുള്ള ഒരു മനുഷ്യന്റെ മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടത്. ഇന്ത്യയില്‍ അസ്വസ്ഥത പടര്‍ത്തുന്ന തീവ്രവാദ-ഭീകരവാദ സംഘടനകള്‍ സാമാധാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് തടയുന്നത്. മൊറാദാബാദിലും ജംഷഡ്പൂരിലും ഗോന്ധ്രയിലും മരിച്ചുവീഴുന്നവരുടെ ജാതിയും മതവും നോക്കി വിഷവിത്തുകള്‍ ഉണക്കിസൂക്ഷിക്കുന്നവരെ സൂക്ഷിക്കുക. ആവശ്യം വരുമ്പോള്‍ അവരത് വിതയ്‌ക്കുകയും കൊയ്‌തെടുക്കുകയും ചെയ്യും.

സ്വാതന്ത്ര്യത്തിന്റെ ആറരദശകങ്ങള്‍ പിന്നിട്ടിട്ടും പട്ടിണിയും ദാരിദ്ര്യവും നമുക്ക് ഒഴിച്ചെടുക്കാനായിട്ടില്ല. ഇന്ത്യയില്‍ അമ്മയുടെ പോഷകാഹാരക്കുറവുമൂലം തൂക്കക്കുറവുള്ളവരായി 43% കുട്ടികള്‍ ജന്മമെടുക്കുന്നു. എഫ്എന്‍ബിയുടെ കണക്കനുസരിച്ച് ഗ്രാമീണജനതയുടെ 70% 1980 കളില്‍ കഴിച്ച ആഹാരത്തിന്റെ പകുതി പോലും ഇന്ന് കഴിക്കുന്നില്ല. രാജസ്ഥാനിലെ ഒരു സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം 500 അമ്മമാരില്‍ തലേദിവസം ധാന്യം കഴിക്കാത്തവര്‍ 50 പേരും പച്ചക്കറി കഴിക്കാത്തവര്‍ 2500 പേരുമായിരുന്നു. ദാരിദ്ര്യവും പട്ടിണി മരണങ്ങളും രോഗപീഢകളും ഇന്ത്യയെ വലയ്‌ക്കുമ്പോള്‍ 20 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം കോടി രൂപയെങ്കിലും ഇന്ത്യന്‍ ഖജനാവിന് നഷ്ടമാക്കിയ ഉദ്യോഗസ്ഥ ഭരണനേതൃത്വങ്ങളുടെ കഥയില്ലായ്‌മകള്‍ നാം കാണുന്നു. ഭക്ഷണം ലഭ്യമാക്കുന്നതിനായി അടിത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. പൊതുവിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുകയും ദാരിദ്രനിര്‍മാര്‍ജന പദ്ധതികള്‍ ആസൂത്രിതമാവുകയും വേണം.

മനുഷ്യാവകാശലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. തുര്‍ക്കിയിലെ ബോഡ്ര തീരത്ത് മണലില്‍ മുത്തമിട്ടു കിടന്ന ഐലിന്‍ കുര്‍ദിയും കുറച്ചകലെ അമ്മയും ലോകസമാധാനത്തിനു മുന്നില്‍ ചോദ്യചിഹ്നമാകുന്നു. ഒരു വര്‍ഷം അഞ്ച് ലക്ഷം അഭയാര്‍ത്ഥികള്‍ ലോകമാകെ പ്രവഹിക്കുമ്പോള്‍ ഒരു തുണ്ട് ഭൂമിയില്‍ മാന്യതയോടെ ജിവിക്കാന്‍ അവര്‍ക്ക് അവകാശമില്ലാതാവുകയല്ലേ? ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ തലസ്ഥാനം ‘ബലാത്സംഗ നഗരം’ എന്നറിയപ്പെടുമ്പോ, ഓരോ മിനുട്ടിലും ഒരു സ്ത്രീ അക്രമിക്കപ്പെടുമ്പോ, സതിയും ശൈശവവിവാഹവും വാപ് പഞ്ചായത്തില്‍ അനുസ്യൂതം അരങ്ങേറുമ്പേള്‍, ഒന്നരലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുമ്പോള്‍ ജിഷയും സൗമ്യയും നിര്‍ഭയയും ശാരിയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

‘ദേവീ ഭൂമി നിനക്കെല്ലാമറിയാം

നിന്റെ ചന്തയില്‍ പാഴ്വിലക്കു-

മെടുക്കാത്തൊന്നല്ലീപ്പെണ്ണിന്റെ ജീവിതം’

എന്ന് സുഗതകുമാരി ആകുലപ്പെടുമ്പോള്‍

‘ഇനി മേലില്‍ പുതുപ്പട്ടില്‍ പൊതിഞ്ഞ

പാവകളായ് മേടപ്പുറത്തിവര്‍ മരുവുകില്ല’

എന്ന് മറ്റൊരു വരി ഉത്തരമാവുന്നു. സ്ത്രീയെ ബഹുമാനിക്കുന്ന, അധികാരത്തിന്റേയും നിയമവ്യവസ്ഥയിലുന്നതങ്ങളില്‍ സ്ഥാനം നല്‍കുന്ന, സ്വാതന്ത്ര്യത്തിന്റെ ചിറകരിയാത്ത ഒരു സമൂഹസൃഷ്ടിക്കായി സ്ത്രീയും, പുരുഷനും, കുടുംബവും, ലോകവും, സര്‍ക്കാരും, സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയോ നിവൃത്തിയുള്ളൂ.

ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പിടിച്ചുലച്ച് നിലവില്‍ വന്ന നോട്ടു നിരോധനം ഇന്ത്യന്‍ ജനതയുടെ മനുഷ്യാവകാശങ്ങളെ തകര്‍ത്തെറിയുന്നു എന്ന് 122 പേര്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ നിന്നും നാം മനസ്സിലാക്കുന്നു.

ഭരണാധികാരികള്‍ നമുക്കു മുമ്പില്‍ വച്ചുനീട്ടുന്ന മോഹന വാഗ്ദാനങ്ങള്‍ക്കപ്പുറം സ്വന്തം അധ്വാനത്തിന്റെ രുചിയറിയാനാവാതെ പൊട്ടക്കിണറ്റിലെ തവളകളായി ഒരു രാജ്യത്തെ ജനത മാറിക്കൊണ്ടിരിക്കുന്നു. കോര്‍പറേറ്റ് കുത്തകകള്‍ സമ്പത്തിന്റെ തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ ചേരികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന ആശയം നാം സ്വാഗതം ചെയ്യുമ്പോള്‍ 20-25 കോടി ഇന്ത്യന്‍ ജനങ്ങള്‍ കാട്ടിലാണ് വസിക്കുന്നതെന്ന സത്യം ഇന്ത്യന്‍ ഭരണകൂടങ്ങള്‍ മറക്കുന്നതെന്തേ?

മനുഷ്യന്റെ സമഗ്ര വികാസത്തിനും അതിനാധാരമായ സമൂഹവികസനത്തിനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെങ്കില്‍ ക്ഷേമരാഷ്‌ട്രമെന്ന് ഭരണഘടന പറയുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. ഇവിടെ ജിഷ്ണു, സ്വകാര്യ മാനേജ്‌മെന്റുകളുടെ പീഡനത്തിനിരയാകുമ്പോള്‍ രോഹിത് വെമുല ദളിതനായി ജനിച്ചതില്‍ മരണത്തിലഭയം പൂകുന്നു. ഈ രാജ്യത്തെ സുന്ദരമാക്കാന്‍ ഇടിമുറകളല്ല, മറിച്ച് സര്‍ഗാത്മകതയെ, ആവിഷ്‌കാരസ്വാതന്ത്ര്യത്തെ തളച്ചിടാത്ത ഉത്തമ വിദ്യാഭ്യാസ സംസ്‌കാരമാണ് ഉടലെടുക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ വരുന്ന അതിക്രമങ്ങള്‍ സമൂഹത്തിന്റെ താളം തെറ്റിക്കുന്നു. നിസ്സംഗമായ സമീപനങ്ങള്‍ക്കെതിരെ അത് കലാപത്തിന്റെ കനല്‍ കൊരുക്കുന്നു.

‘യുദ്ധം കിഴക്കായാലും പടിഞ്ഞാറായാലും

അത് ശാന്തിയുടെ മരണമാണ്

രക്തം എന്റേതായാലും നിന്റേതായാലും

അത് മനുഷ്യരക്തമാണ്’

എന്ന് സാഹിര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സിറിയയിലും ഇസ്രായേലിലും അനാഥരാക്കപ്പെട്ട ജീവനുകള്‍, ഇന്ത്യയുടെ പൂന്തോട്ടമായ കശ്മീരില്‍ തീവ്രവാദികള്‍ക്കിടയില്‍ പെട്ടുപോകുന്ന മനുഷ്യര്‍…

മനുഷ്യാവകാശസംരക്ഷണം എന്നത് നിന്താന്ത ജാഗ്രതയാവശ്യപ്പെടുന്ന നിരന്തര പ്രക്രിയയായിത്തീരുന്നു ഇവിടെ.

വിശക്കുന്നവര്‍ക്ക് ഭക്ഷണമാണ് അവകാശം, തടവറയില്‍ അകപ്പെട്ടവന് സ്വാതന്ത്ര്യമാണ് അവകാശം, കുടിവെള്ളം നിഷേധിക്കപ്പെട്ടവന് ദാഹജലമാണ് അവകാശം, മലിനമായ പരിസ്ഥിതികളെ നേരിടേണ്ടിവരുമ്പോള്‍ അല്‍പം ശുദ്ധവായുവാണ് അവകാശം. അനാചാരങ്ങളും അത്യാചാരങ്ങളും അരങ്ങുതകര്‍ക്കുന്ന അന്ധവിശ്വാസ കൊടുക്കാറ്റില്‍ ഹിംസയില്‍ നിന്നും രക്ഷയാകേണ്ട സമാധാനം എന്ന അവകാശമാണ് അവകാശം.

ഒരു മനുഷ്യന്‍ ഇവിടെ ജീവിക്കുമ്പോള്‍ സഹജീവികളുള്‍പ്പെടുന്ന സമൂഹത്തിന് അവന്റെ സംരക്ഷണത്തിന് പ്രതിബദ്ധതയുണ്ട്.

‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ്

ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവിലായിരം

സൗരമണ്ഡലം

ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായ്

ഞാന്‍ ചെലവാക്കവേ

ഹൃദയത്തിലുണ്ടാവുന്നൂ നിത്യ നിര്‍മ്മല പൗര്‍ണമി’

എന്ന അക്കിത്തത്തിന്റെ വരികളെ ഓര്‍ത്തുകൊണ്ട്,’വസുധൈവ കുടുംബകം’ എന്ന മന്ത്രം ജീവശാസ്ത്രപരമായിത്തന്നെ രക്തത്തിലാവാഹിച്ച ഒരു ജനതയ്‌ക്ക് അന്യന്റെ വാക്കുകള്‍ക്ക് സംഗീതത്തിന്റെ മധുരമുണ്ടാവുന്ന, മനുഷ്യ ചോദനകളെ മത്സരമില്ലാതെ കെട്ടഴിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനാവും എന്ന സ്വപ്‌നം മനസിലാവാഹിച്ചുകൊണ്ട് ‘മനുഷ്യാവകാശ സംരക്ഷണം’ എന്ന മനുഷ്യനോളമോ അതിനേക്കാളുമോ വലിപ്പമുള്ള ഈ ആശയത്തെ ഒരു ദര്‍ശനമാക്കി ഒരു വികാരമാക്കി നെഞ്ചിലേറ്റിക്കാം.

എന്തിനും പ്രാപ്തിയുള്ള മനുഷ്യന്‍ വിജയിക്കുക തന്നെ ചെയ്യും. ഞാനും നിങ്ങളും നമ്മളുമടങ്ങുന്ന പൊതു സമൂഹം ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനായി മനുഷ്യാവകാശ നഭോമണ്ഡലത്തിലെ കാര്‍മേഘങ്ങളെ തുരത്താന്‍ സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ ‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നിബോധത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.