തൃശൂര്‍: ഇന്ത്യയിലെ നാടന്‍ ആനകളക്കുറിച്ചു അറിവുള്ളവരിൽ വിദഗ്ധനായ ആന ഡേവിസ് ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരില്‍ അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി കേരളത്തിലെ എല്ലാ ആനകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്ന ഡേവിസ് ഈ രംഗത്തെ പ്രത്ഭരില്‍ ഒരാളായിരുന്നു.
ആനകളുടെ പെരുമാറ്റം, ഭക്ഷണരീതി, രോഗം എന്നിവയെക്കുറിച്ചെല്ലാം നിരീക്ഷിക്കാന്‍ അറിയുമായിരുന്ന ഡേവിസിനെയാണ് ആന ഉടമകളും ദേവസ്വങ്ങളും ആശ്രയിച്ചിരുന്നത്. സംസ്കാരം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: