കാസര്‍കോട്: മാതാപിതാക്കള്‍, രക്ഷാകര്ത്താക്കള് മരണപ്പെട്ട് തുടര്‍പഠനം മുടങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മരണപ്പെട്ട രക്ഷാകര്‍ത്താക്കളുടെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, മരണപ്പെട്ടവര്‍ മത്സ്യത്തൊഴിലാളിയായിരുന്നുവെന്ന് കാണിക്കുന്ന ബന്ധപ്പെട്ട ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഈ മാസം എട്ടിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാസര്‍കോട് അറ്റ് കാഞ്ഞങ്ങാട്, മീനാപ്പീസ് എന്ന വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2202537.
പ്രതികരിക്കാൻ ഇവിടെ എഴുതുക: