പാലക്കാട്: ആനിക്കോട് അഞ്ചുമൂര്ത്തിക്ഷേത്രത്തില് ഷോഡശോപചാര സപരിവാര മഹാദേവി യജ്ഞം 25ന് നടക്കും. തിരുനാവായ നാവാമുകുന്ദ ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി ഗിരീഷ് നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.കേരളത്തില്‍ ആദ്യമായാണ് ഈ യജ്ഞം നടക്കുന്നത്.
യജ്ഞത്തില്‍ കോട്ടക്കല്‍ ശശിദരന്‍ ഭരതം,കല്ലാറ്റ് മണികണ്ഠന് കളമെഴുത്ത്,ശ്രീജിത്ത് പൊതുവാള് അഷ്ടപദി,ജയദേവന് മഹിഷാസുരമര്‍ദ്ദിനി സ്ത്രോത്രനൃത്തം,അഖില,ദേവപ്രിയ സംഗീതാര്‍ച്ചന, സജീവന് നാഗത്താന് വെള്ളി എന്നിവര്‍ കലകളുടെ അഗ്നി ജ്വലിപ്പിക്കും.28ന് നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്ക് തന്ത്രി രാജലിംഗ ഗുരുക്കള്‍ കാര്‍മ്മികത്വം വഹിക്കും.25ന് രാവിലെ കൂറയിടല്‍, വൈകിട്ട് നാലിന് ആഴ്വാഞ്ചേരി കൃഷ്ണന് തമ്പ്രാക്കളെ പൂര്‍ണകുംഭത്തോടെ യജ്ഞവേദിയിലേക്ക് സ്വീകരിക്കും.
ഡോ.പി.ആര്.കൃഷ്ണകുമാര്‍ ദീപം തെളിയിക്കും.27ന് രാവിലെ 10ന് നാരായണീയ തത്വവിചാരം,28ന് പ്രതിഷ്ഠാദിനത്തില്‍ രാവിലെ ആറിന് വരസിദ്ധി വിനായക പൂജ, ഒമ്പതിന് പൂര്‍ണാഭിഷേകം,11.30ന് ഗോപൂജ എന്നിവ ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: