കല്‍പ്പറ്റ: ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കരുവള്ളിക്കുന്നില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ബത്തേരി നഗരസഭ നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടി. ജനവാസ കേന്ദ്രത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും കോടതിയെ സമീപിക്കാനും കരുവള്ളിക്കുന്ന് ജനകീയ സമിതി തീരുമാനിച്ചതാണ് നഗരസഭയുടെ നീക്കങ്ങള്‍ക്ക് പ്രഹരമായത്. നഗരസഭയിലെ എട്ടാം ഡിവിഷനില്‍ കുപ്പാടിക്ക് സമീപമാണ് കരുവള്ളിക്കുന്ന്. ഇവിടെ നഗരസഭയുടെ ഉമടസ്ഥയിലുള്ള 50 സെന്റ് സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ജനകീയ സമിതിയുടെ ഇടപെടല്‍. കരുവള്ളിക്കുന്നില്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് ജനകീയ സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: