പുല്‍പ്പള്ളി: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി താഴെയങ്ങാടി ആനശ്ശേരി തങ്കമണിയെന്ന സദാനന്ദനെയാണ് (59) തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങി ഇയാള്‍ ഒറ്റക്കാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് പുല്‍പ്പള്ളി പോലീസ് സ്ഥല പരിശോധനക്കായി വീടും പരിസരവും സീല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: