വാഷിങ്ടണ്‍: ഇന്ത്യയില്‍ സ്റ്റെന്റ് വില കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ യുഎസ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അംഗങ്ങള്‍ക്ക് എതിര്‍പ്പ്. ഈ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്, കമ്പനികളെ പിന്തുണച്ച് ചില കോണ്‍ഗ്രസ് അംഗങ്ങള്‍ വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് കത്തയച്ചു.
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായാണ് നീക്കം. അന്തര്‍ദേശീയ വാര്ത്താഎജന്സിയായ റോയിട്ടേഴ്സാണ് വിവരം പുറത്തുവിട്ടത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ എംബസി വിസമ്മതിച്ചു. മരുന്നു കമ്പനികളും മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനികളും ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നത് കുറയാന്‍ ഇതു കാരണമാകുമെന്ന് കത്തില്‍ പറയുന്നുവെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, വിഷയം യുഎസ് വാണിജ്യ വകുപ്പ് മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തീരുമാനം വേദനാജനകമെന്നാണ് വാണിജ്യ വകുപ്പ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: