കൊച്ചി: ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 2013-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ആഭരണങ്ങളുടെ ആവശ്യകത കുറഞ്ഞെങ്കിലും ആഗോളതലത്തിലെ സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അനിശ്ചിതത്വങ്ങളുടെ ഫലമായി കൂടുതല്‍ പേര് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടണ്ട് (ഇടിഎഫ്) നിക്ഷേപത്തിനായി ഉപയോഗപ്പെടുത്തിയതാണ് സ്വര്‍ണത്തിന്റെ ആവശ്യകത ഉയരാന്‍ കാരണം.
2016-ല്‍ സ്വര്‍ണത്തിന്റെ ആഗോളതലത്തിലുള്ള ആവശ്യകത 4308.7 ടണ്ണായിരുന്നെങ്കില്‍ 2015-ല്‍ 4215.8 ടണ്‍ മാത്രമായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ ആകെ ഡിമാന്‍ഡ് 15 ശതമാനം കുറയുകയും ഇടിഎഫുകളുടെ ആവശ്യകത 531.9 ടണ്ണായി ഉയരുകയും ചെയ്തു.
ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത കഴിഞ്ഞ വര്‍ഷം 22.4 ശതമാനം കുറഞ്ഞ് 514 ടണ്ണിലെത്തി. കഴിഞ്ഞ ഏഴു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അളവാണിത്.
2015-ല്‍ 662.3 ടണ്ണായിരുന്നു ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകത. നിക്ഷേപാവശ്യത്തിനായുള്ള ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ആവശ്യകത 17% കുറഞ്ഞു. ഇന്ത്യയിലെ കറന്‍സി പിന്‍വലിച്ചതിനെത്തുടര്‍ന്ന് നവംബര്‍ എട്ടിനുശേഷം ഡിമാന്‍ഡ് പെട്ടെന്ന് വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, അതിനുശേഷം സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: