മേല്‍പ്പറമ്പ്: ഡ്രൈവിംഗ് സ്കൂള്‍ ലൈസന്‍സ്സ് ലഭിക്കുന്നതിനായി ആര്.ടിഒയ്ക്ക് വ്യാജ രേഖ നിര്‍മ്മിച്ച് നല്‍കിയതായി പരാതി. വാഹന പാര്‍ക്കിംഗിന് അനുമതി നല്‍കിയെന്ന പേരിലാണ് വ്യാജ രേഖ നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍പറമ്പ് മുസ്ലിം ജമാഅത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റൂബി ഡ്രൈവിംഗ് ഇസ്റ്റിറ്റിയൂട്ടിന്റെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി മുനീറുള്‍ ഇസ്ലാം മദ്രസാ മൈതാനം ഉപയോഗിക്കുന്നതിന് ജമാഅത്ത് കമ്മറ്റിക്ക് സമ്മതമാണെന്നാണ് രേഖകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. റൂബീയുടെ പ്രൊപ്രൈറ്റര്‍ ആയ ജമീല്കോയയാണ് വ്യാജ രേഖകള്‍ നിര്‍മ്മിച്ചതെന്ന് ആര്.ടി.ഒയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ജമാഅത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി എസ്.കെ.മുഹമ്മദ് കുഞ്ഞി അധികൃതര്‍ക്ക് പരാതി നല്കി. മുഹമ്മദ് കുഞ്ഞിയുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് സമ്മതപത്രം തയ്യാറാക്കിയിരിക്കുന്നത്.
ജില്ലയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങളും മറ്റുമില്ലാതെ നിരവധി അനധികൃത ഡ്രൈവിംഗ് സ്കൂളുകള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം ആര്.ടി.ഒ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പിലാക്കുവാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളോന്നുമില്ലാതെ വന്‍തുകകള്‍ ഫീസിനത്തില്‍ വാങ്ങി പ്രവര്‍ത്തിക്കുന്ന നിരവധി വ്യാജ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളതെന്ന് ആര്.ടി.ഒ ജീവനക്കാര്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: