എന്തും വന്നും പോയുംകൊണ്ടിരിക്കുമെന്നു പറയുംപോലെയാണ് സിനിമാക്കാര്യവും. എന്നാലും പുതു സിനിമയ്ക്കായി കാത്തിരിക്കുന്നവരാണ് പ്രേക്ഷകര്‍.അവര്ക്കിയിലും പഴയ കാണികള്‍ അവരുടെ ഉള്ളിലെ സെല്ലുലോയ്ഡില്‍ ഒളി മങ്ങാതെ കളിച്ചുകൊണ്ടിരിക്കുന്ന അനവധി ചിത്രങ്ങളുണ്ടാകും. ഓര്‍മ്മയിലേക്ക് അവരത് അയവിറക്കും.
മലയാള സിനിമയിലെ ക്ളാസിക്കാണ് കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത അരനാഴിക നേരം.1970ക്രിസ്തുമസിനാണ് ഈ ചിത്രം റിലീസായത്.വന്‍ ഹിറ്റായിരുന്ന അരനാഴിക നേരം.പാറപ്പുറത്തിന്റെ അതേ പേരിലുള്ള നോവലാണ് അദ്ദേഹത്തിന്റെ തന്നെ തിരക്കഥയില്‍ സിനിമയായത്.അന്നത്തെ നിലയിലും അരനാഴിക നേരം മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു, കൊട്ടാരക്കര, സത്യന്, നസീര്‍, ഉമ്മര്‍, ഷീല, രാഗിണി, അംബിക തുടങ്ങിയ വന്‍ താര നിരയുടെ സാന്നിധ്യം. മെല്ലി ഇറാനിയുടെ ക്യാമറ. ദേവരാജന്റെ സംഗീതം.മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫിന്റെ നിര്‍മ്മാണം.ഇങ്ങനെ അന്നത്തെക്കാലത്തെ ഏറ്റവും മികവിന്റെ ചേരുവകയായിരുന്നു അരനാഴിക നേരം.
കടുത്ത ആചാരങ്ങളെ കടുകിട വ്യത്യാസമില്ലാതെ മുറുകെ പിടിക്കുന്ന യാഥാസ്ഥിതിക കുടുംബത്തിന്റെയും ആ കുടുംബം അടക്കി വാഴുന്ന കുഞ്ഞോനാച്ചന് എന്ന തറവാട്ടു കാരണവരുടേയും കഥയാണ് അരനാഴിക നേരം. കുഞ്ഞേനാച്ചന് തന്റെതായ ജീവിത പുസ്തകമുണ്ട്. അതിന്റെ അച്ചില്‍ വാര്ത്തെടുക്കപ്പെട്ടതായിരിക്കണം എല്ലാവരുടേയും ജീവിതമെന്ന് അയാള്‍ വിധി എഴുതുന്നു. എല്ലാം തെറ്റിപ്പോകുന്നു. ഇനി അരനാഴിക നേരം മാത്രം എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ജീവിതത്തിനു മുന്നില്‍ ആരുടെ നിയമമാണ് ശാശ്വതം എന്നോര്‍മ്മിപ്പിക്കുകയാണ് സിനിമ.
മലയാള സിനിമ കണ്ട ഏറ്റവും വലിയ ക്യാരക്റ്റര്‍ റോളുകളില്‍ ഒന്നായിരുന്നു അരനാഴിക നേരത്തിലെ കൊട്ടാരക്കരയുടെ 90 കഴിഞ്ഞ കുഞ്ഞോനാച്ചന് എന്ന കഥാപാത്രം.പെരുമാറ്റംകൊണ്ട് കൊട്ടാരക്കര ജീവിക്കുകയായിരുന്നു. തഥാര്ഥത്തില് കൊട്ടാരക്കര തന്നെയാണ് ഈ ചിത്രത്തിലെ നായകനും.കെ.എസ്.സേതുമാധവന്റെ പ്രതിഭാ തിളക്കത്തിന്റെ മാറ്റുകൂട്ടിയതാണ് ഈ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: