കല്‍പ്പറ്റ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ ലയണ്‍സ് ക്ലബ്ബും കല്‍പ്പറ്റ എമിലി കണ്ണൂര്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് യോഗ സയന്‍സും ചേര്‍ന്ന് ഒരു വര്‍ഷത്തെ യോഗ പരിശീലനം നല്‍കും. യോഗ പരിശീലനത്തിനുള്ള ഫീസ് പൂര്‍ണ്ണമായും കല്‍പ്പറ്റ ലയണ്‍സ് ക്ലബാണ് വഹിക്കുന്നത്. താല്പര്യമുള്ള അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പങ്കെടുത്ത എല്ലാവര്ക്കും പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിദഗ്ധ ഡോക്ടര്‍മാരാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇസ്റ്റിസ്റ്റ്യൂട്ടില് നേരിട്ടും ഫോണ്‍ മുഖേനയും ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍: 9497872562, 9447219562. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.പി. വിനോദ് ബാബു, ജി. ശ്രീധര്‍, ടി.വി. മുരളി, എം. അരവിന്ദന് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: