ന്യൂദൽഹി: സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകൾക്ക് പണം നൽകുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ ബോളിവുഡ് നടി സണ്ണി ലിയോണിനെ ഉത്തർപ്രദേശ് പോലീസ് ചോദ്യം ചെയ്യും. 3,700 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസിലെ പ്രധാനപ്രതിയായ അനുഭവ് മിത്തൽ ഗ്രെയ്റ്റർ നോയിഡയിലെ ക്രൗൺപ്ലാസയിൽ സംഘടിപ്പിച്ചഇ-കൊമേഴ്സ്യൽ പോർട്ടലിന്റെ ലോഞ്ചിംഗ് ചടങ്ങിൽ സണ്ണി ലിയോണും പങ്കെടുത്തിരുന്നു. നടിക്ക് മിത്തലുമായുള്ള ബന്ധം സംബന്ധിച്ചാണ് അന്വേഷണ സംഘം ചോദിച്ച് അറിയാൻ ശ്രമിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽവരുന്ന പോസ്റ്റുകൾക്ക് നൽകുന്ന ലൈക്കുകൾക്ക് ഓരോന്നിനും അഞ്ചു രൂപ വീതം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണത്തട്ടിപ്പ്. മിത്തൽ 6.50 ലക്ഷം നിക്ഷേപകരിൽനിന്നാണ് പണം തട്ടിയത്. മറ്റ് സെലിബ്രിറ്റികളും ത്ട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നോ പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: